Islamic Learning Malayalam

സൂറ: മറിയം | ആയത്ത്: 7 - 8 | Surah Maryam


Listen Later

📖 ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 7, 8

ക്ലാസ്സെടുക്കുന്നത്: ഫൈസൽ മൗലവി

--------------------------------------

അല്ലാഹു പറയുന്നു:-


19:7 يَٰزَكَرِيَّآ إِنَّا نُبَشِّرُكَ بِغُلَٰمٍ ٱسْمُهُۥ يَحْيَىٰ لَمْ نَجْعَل لَّهُۥ مِن قَبْلُ سَمِيًّا ﴾٧﴿


'ഹേ, സക്കരിയ്യാ! നിശ്ചയമായും നാം, നിനക്കു ഒരു ആണ്‍കുട്ടിയെക്കുറിച്ചു സന്തോഷവാര്‍ത്ത അറിയിക്കുന്നു; അവനുപേര്‍, 'യഹ്‌യാ' എന്നാകുന്നു;' അവനുമായി പേരൊത്ത ഒരാളെയും മുമ്പു നാം ഉണ്ടാക്കിയിട്ടില്ല.'


يَا زَكَرِيَّا

ഹേ, സകരിയ്യാ

إِنَّا

നിശ്ചയമായും നാം

نُبَشِّرُكَ

നിനക്കു സന്തോഷവാര്‍ത്ത അറിയിക്കുന്നു

بِغُلَامٍ

ഒരു ആണ്‍കുട്ടിയെ(ബാലനെ)ക്കുറിച്ചു

اسْمُهُ

അവന്‍റെ പേര്‍

يَحْيَىٰ

യഹ്‌യാ എന്നാണ്

لَمْ نَجْعَل

നാം ഉണ്ടാക്കിയിട്ടില്ല, ആക്കിയിട്ടില്ല

لَّهُ

അവനു

مِن قَبْلُ

മുമ്പു

سَمِيًّا

പേരൊത്തവനെ, തുല്യമായവനെ, നാമധാരിയെ


19:8 قَالَ رَبِّ أَنَّىٰ يَكُونُ لِى غُلَٰمٌ وَكَانَتِ ٱمْرَأَتِى عَاقِرًا وَقَدْ بَلَغْتُ مِنَ ٱلْكِبَرِ عِتِيًّا ﴾٨﴿


അദ്ദേഹം പറഞ്ഞു: 'എന്‍റെ റബ്ബേ! എങ്ങിനെയാണു എനിക്കു ഒരു ആണ്‍കുട്ടിയുണ്ടാവുക? എന്‍റെ ഭാര്യ മച്ചിയായിരിക്കുന്നു; ഞാന്‍ വാര്‍ദ്ധക്യത്താല്‍ വരള്‍ച്ച പ്രാപിച്ചും കഴിഞ്ഞിരിക്കുന്നു?


قَالَ

അദ്ദേഹം പറഞ്ഞു

رَبِّ

എന്‍റെ റബ്ബേ

أَنَّىٰ يَكُونُ

എങ്ങിനെയാണ് ഉണ്ടാവുക

لِي

എനിക്കു

غُلَامٌ

ഒരു ആണ്‍കുട്ടി

وَكَانَتِ

ആയിരിക്കുന്നു

امْرَأَتِي

എന്‍റെ ഭാര്യ, എന്‍റെ സ്ത്രീ

عَاقِرًا

മച്ചി,

പ്രസവിക്കാത്തവള്‍

وَقَدْ بَلَغْتُ

ഞാന്‍ എത്തിയിട്ടുമുണ്ട്, പ്രാപിച്ചിട്ടുമുണ്ട്

مِ نَ الْكِبَرِ

വാര്‍ദ്ധക്യത്താല്‍

عِتِيًّا

വരള്‍ച്ച (ബലഹീനത)

...more
View all episodesView all episodes
Download on the App Store

Islamic Learning MalayalamBy Al-Islah