വളരെ സുരക്ഷിതമായ ജീവിത വിജയത്തിനുള്ള ഒരു മാര്‍ഗമാണ് നമ്മുടെ മനസിന്നിനങ്ങിയ ഒരു ജോലി തിരഞ്ഞെടുക്കുക എന്നുള്ളതെ. നമ്മുടെ മാതാപിതാക്കള്‍ മിക്കപ്പോഴും ഈകാര്യത്തില്‍ അറിവുള്ളവര്‍ ആയിരിക്കണം എന്നില്ല. ഒരുപക്ഷേ നാലുമക്കള്‍ ഉള്ള ഒരു പിതാവ് പറഞ്ഞേക്കാം തോമാച്ചന് ഞാന്‍ ഒരു പള്ളില്‍അച്ഛന്‍ ആക്കും അവന്‍റെ അനിയന്‍ ഒരു ഡോക്ടര്‍ മുന്നാമന്‍ ഒരു വക്കീല്‍ ഇളയവന്‍ എന്‍റെ കൃഷിയെല്ലാം നോക്കിനടത്തട്ടെ എന്ന്.