ജിയോ സ്‌പേസ് ഫൈബര്‍, വണ്‍ വെബ് തുടങ്ങിയ സ്ഥാപനങ്ങളുടെ വരവോടെ ഇന്ത്യയിലും ഉപഗ്രഹ ഇന്റര്‍നെറ്റ് ചര്‍ച്ചയാവുകയാണ്. പരമ്പരാഗത ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ പരിമിതികള്‍ മറികടക്കുന്ന സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എന്ന ആശയത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടെ ഈ രംഗത്ത് അത്ഭുതകരമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്. സാറ്റലൈറ്റ് ഇന്റര്‍നെറ്റിനെ കുറിച്ച് ഇത്തവണ റെജി പി ജോര്‍ജും ഷിനോയ് മുകുന്ദനും സംസാരിക്കുന്നു: പ്രൊഡ്യൂസര്‍ അല്‍ഫോന്‍സ പി ജോര്‍ജ്