കല്പന ചൗളയുടെ പേരിലൊരു ഹോസ്റ്റലുണ്ട് കുരുക്ഷേത്ര എന്‍.ഐ.ടി.യില്‍. ബി.ടെക്. വിദ്യാര്‍ഥികള്‍ താമസിക്കുന്നയിടം. ഇക്കഴിഞ്ഞ മാര്‍ച്ച് 24-ന് പുലര്‍ച്ചെ ഒരു പെണ്‍കുട്ടി ഹോസ്റ്റലിന്റെ അഞ്ചാംനിലയില്‍നിന്ന് താഴേക്കുചാടി. ഹോസ്റ്റല്‍ മുറിയില്‍നിന്നൊരു കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. അച്ഛനും അമ്മയ്ക്കും എഴുതിയ ആ കുറിപ്പില്‍ കരിയറിലും വിദ്യാഭ്യാസത്തിലും പ്രതീക്ഷിച്ചതൊന്നും നേടാന്‍ പറ്റിയില്ല എന്ന് ആ രണ്ടാംവര്‍ഷ വിദ്യാര്‍ഥി, ശ്രേയ എഴുതിവെച്ചിട്ടുണ്ട്
വോട്ടര്‍സൈക്കിള്‍ ഡയറി | 05 . തയ്യാറാക്കി അവതരിപ്പിച്ചത്; അനൂപ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍