ഖത്തര്‍ ലോകകപ്പില്‍ വ്യാഴാഴ്ച ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാമറൂണിനെ ഒറ്റ ഗോളിന് വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ് ആദ്യ ജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയക്കെതിരേ യുറഗ്വായ് സമനിലകൊണ്ട് രക്ഷപ്പെടുകയായിരുന്നു. 48-ാം മിനിറ്റില്‍ ബ്രീല്‍ എംബോളയുടെ ഗോളിന്റെ മകവില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണിനെതിരേ ജയവും മൂന്ന് പോയിന്റും സ്വന്തമാക്കുകയായിരുന്നു. പിന്നാലെ വേഗത കൊണ്ട് ഏഷ്യയുടെ കരുത്തറിയിച്ച് ദക്ഷിണ കൊറിയയും. പരിചയസമ്പത്തും താരപ്പകിട്ടും കൊണ്ട് തിരിച്ചടിച്ച് യുറഗ്വായിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മാതൃഭൂമി പ്രതിനിധികളായ അഭിനാഥ് തിരുവലത്ത്, ബി.കെ രാജേഷ്, സിറാജ് കാസിം എന്നിവര്‍ മത്സരം വിലയിരുത്തുന്നു.
സൗണ്ട് മിക്‌സിങ്: സനൂപ്.