*മനുഷ്യൻ*
*വിശ്വo*
കടിഞ്ഞാണില്ലാത്ത
അശ്വത്തെപോൽ
ഓടി മറഞ്ഞു
കൊണ്ടിരിക്കുന്ന
മനസ്സിൽ നന്മയും, തിന്മയും വേർതിരിച്ചു
ചിന്തകൾ പൂക്കാൻ മാത്രം കഴിവുള്ളൊരു മണ്ണിൻ സൃഷ്ടിപ്പ്..!
വിചാരത്തിനും,
വികാരത്തിനും,
മുകളിൽ
വിവേകം കൊണ്ട്
ഹൃദയത്തിൽ വെണ്മ പരത്തി
ജീവിത വിജയം കൈവരിക്കാൻ പ്രാപ്തരായവർ..!
മണ്ണിൽ നിന്നും പിറന്ന്
ഒടുക്കം മണ്ണിലായ് തന്നെ
ശിഷ്ട ജീവിത വിശ്രമം
നയിക്കേണ്ടവർ..!
അതിരില്ലാത്ത സ്നേഹം
കൊണ്ട് പരസ്പരം
താങ്ങായും, തണലായും
കൂട്ടാകുന്നവർ.!!