ഫ്രഞ്ച് ദാർശനികൻ എഡ്‌ഗാർ മോറിൻ നൂറ്റിരണ്ടാമത്തെ വയസ്സിൽ മനുഷ്യരാശിയോട് പറയുന്നു , ഈ നൂറ്റാണ്ടിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു എന്ന്. അറിവിൻ്റെ പുരോഗതി ചിന്തയുടെ അധോഗതിയിലേക്ക് നയിച്ചിരിക്കുന്നു എന്നദ്ദേഹം പറയുന്നു.
കീഴടങ്ങിയ ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നത്.
പ്രത്യാശയുടെ അഭാവത്തിൽ നമുക്ക് ചെയ്യാനുള്ളത് ഒന്നേയുള്ളൂ ...
നുണകൾക്കെതിരേ പ്രതിരോധം തീർക്കുക.
2024 ജനുവരി ഇരുപത്തിരണ്ടാം തീയതി എഡ്‌ഗാർ മോറിൻ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാളപരിഭാഷയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് കേട്ടാലും .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
16 ഫെബ്രുവരി 2024
https://www.dillidalipodcast.com/