Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • ആ മുരളീകൃഷ്ണൻ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ ഞാനെങ്ങനെ യമുനയിൽ വെള്ളമെടുക്കാൻ പോകും? Podcast on a Tumri

    ആ മുരളീകൃഷ്ണൻ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ ഞാനെങ്ങനെ യമുനയിൽ വെള്ളമെടുക്കാൻ പോകും?ഉസ്താദ് ബഡെ ഗുലാം അലി ഖാൻ പാടിയ ഒരു തുംരിയെ (जल जमुना भरन कैसे जाऊं ?) പരിചയപ്പെടുത്തുന്ന പോഡ്‌കാസ്റ്റ് ഉസ്താദ് ഈ ഗാനം പാടിയതുകേൾക്കുമ്പോഴൊക്കെ ഞാൻ ആഗ്രഹിച്ചുപോകാറുണ്ട് സുഗതകുമാരിയുടെ കൃഷ്ണകവിതകൾ ബഡെ ഗുലാം അലി ഖാൻ പാടി കേട്ടിരുന്നെങ്കിൽ എന്ന്. നടക്കാത്ത ആഗ്രഹങ്ങളാണല്ലോ ജീവിതത്തെ മുന്നോട്ടു നയിക്കാൻ പ്രേരിപ്പിക്കുന്നത്.പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.A music track used in this programme is solely for educational and music appreciation purposes. No copyright infringement is intended, and this upload is not intended for monetisation. All rights to the music and recording belong to their respective copyright owners.

    18 min
  • ‘എപ്പടി പാടിനരോ’ : ഒരു മനോഹരഗാനത്തിൻ്റെ പൊരുൾ തേടി: A podcast by S. Gopalakrishnan

    ശുദ്ധനാനന്ദ ഭാരതി എഴുതി കർണാടകസംഗീതത്തിൽ സർവപ്രിയമായിത്തീർന്ന ഒരു ഗാനം ഉണർത്തിയ ചിന്തകളാണ് ഈ ലക്കം ദില്ലി - ദാലി പോഡ്‌കാസ്റ്റ് ‘എപ്പടി പാടിനരോ’ : ഒരു മനോഹരഗാനത്തിൻ്റെ പൊരുൾ തേടി ഡി .കെ. പട്ടമ്മാളും മഹാരാജപുരം സന്താനവും പാടിയ എപ്പടി പാടിനരോ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

    Music tracks are used for education purpose and not for commercial gains.എസ്. ഗോപാലകൃഷ്ണൻ 27 സെപ്റ്റംബർ 2026

    20 min
  • IIT കളിലെ ആത്മഹത്യകൾ: ഈ ദുഃഖസാഹചര്യത്തെ എങ്ങനെ വീക്ഷിക്കണം?

    ബോംബെ IIT യിലെ ഒരു വിദ്യാർത്ഥി വെള്ളിയാഴ്ച ആത്മഹത്യ ചെയ്തു. രാത്രിയിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ഒരു മാസം മുൻപ് IIT ഡൽഹിയിലും സമാനമായ അനുഭവവും വലിയ വിദ്യാർത്ഥി പ്രക്ഷോഭവും ഉണ്ടായി. ഇന്ത്യാ സർക്കാരിന്റെ റിപ്പോർട്ട് പ്രകാരം അഞ്ചുകൊല്ലത്തിനകം IIT ഗുവാഹതിയിൽ കഴിഞ്ഞ അഞ്ചുകൊല്ലത്തിൽ ആത്മഹത്യ ചെയ്തത് പതിന്നാലു പേരാണ്. ഈ ദുഃഖസാഹചര്യത്തെ എങ്ങനെ വീക്ഷിക്കണം? ദില്ലി -ദാലി യുടെ പുതിയലക്കം പോഡ്‌കാസ്റ്റ്

    14 min
  • യൂറോപ്പിൻ്റെ 'ഇസ്‌ലാമിനെ പേടി': സത്യവും നുണകളും: A podcast by S. Gopalakrishnan

    കാന്തപുരത്തിന്റെ പ്രസ്താവനയെ മുൻനിർത്തി കേരളത്തിൽ ചർച്ച നടക്കുന്ന അവസരത്തിൽ സെപ്തംബർ പന്ത്രണ്ടാം തീയതി ഇറങ്ങിയ The Economist മാസിക യിൽ യൂറോപ്പിലെ ഇസ്‌ലാമിനെക്കുറിച്ച് രണ്ടു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യൂനപക്ഷമായ രാഷ്ട്രീയ ഇസ്‌ലാമിസത്തിനും യൂറോപ്പിലെ വലതുപക്ഷം പ്രചരിപ്പിക്കുന്ന 'ഇസ്‌ലാമിനെ പേടി' വികാരത്തിനുമിടയിൽ മറയ്ക്കപ്പെടുന്ന സത്യങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണിവ.ലേഖനങ്ങളെ ആസ്പദമാക്കി ചെയ്തിരിക്കുന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.യൂറോപ്പിൻ്റെ 'ഇസ്‌ലാമിനെ പേടി': സത്യവും നുണകളുംകേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.സ്നേഹത്തോടെ എസ്‌ . ഗോപാലകൃഷ്ണൻ 12 September 2026Delhi

    18 min
  • അമേരിക്ക സ്ത്രീയെ കാണുന്ന രീതി മാറ്റിമറിച്ച ഗ്ലോറിയ സ്‌റ്റെയ്‌നം: Tributes to Gloria Steinem

    അമേരിക്ക സ്ത്രീയെ കാണുന്ന രീതി മാറ്റിമറിച്ച ഗ്ലോറിയ സ്‌റ്റെയ്‌നംദില്ലി ദാലി പോഡ്‌കാസ്റ്റ് ചെയ്യുന്ന ആദര പോഡ്‌കാസ്റ്റ് അമേരിക്കൻ ഫെമിനിസ്റ്റ് കർമ്മധാരയെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച ഗ്ലോറിയ സ്‌റ്റെയ്‌നം തൊണ്ണൂറ്റിരണ്ടാം വയസ്സിൽ സെപ്റ്റംബർ രണ്ടാം തീയതി അന്തരിച്ചു. ആ ജീവിതത്തെയും സംഭവനകളെയും കുറിച്ചുള്ള പോഡ്‌കാസ്റ്റാണിത്

    14 min
  • മുറിവേറ്റ ശക്തന്റെ തിരിച്ചുവരവ് സാദ്ധ്യമോ ?

    മുറിവേറ്റ ശക്തന്റെ തിരിച്ചുവരവ് സാദ്ധ്യമോ ?ദില്ലി - ദാലിയുടെ പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.Note: പോഡ്‌കാസ്റ്റ് upload ചെയ്തുകഴിഞ്ഞാണ് ഇന്ത്യയുടെ സുപ്രീം കോടതി CJP പ്രക്ഷോഭകർക്കെതിരെയുള്ള FIR കൾ റദ്ദാക്കിയതും ചർച്ചാവേളയിൽ സർക്കാർ അംഗീകരിച്ച നഷ്ടപരിഹാരം നൽകാൻ മൂന്നുമാസത്തെ സമയം അനുവദിച്ചതും അതിൻ്റെ വെളിച്ചത്തിൽ സെപ്റ്റംബർ അഞ്ചാം തീയതി നടത്തേണ്ട ഇന്ത്യാഗേറ്റ് റാലി പിൻവലിച്ചതും. അതെന്തായാലും കൗമാരക്കാരുടേയും യുവാക്കളുടേയും ക്രോധത്തെ കേന്ദ്രഭരണകൂടം ഭയപ്പെടുന്നു എന്ന വസ്തുത നിലനിൽക്കുന്നു.

    21 min
  • കരുവാറ്റയിലെ കൊലപാതകവും കേരളത്തിന്റെ മാനസികാവസ്ഥയും Dr P.N. Suresh Kumar, Psychiatrist, talks

    കോഴിക്കോട് ചേതന Center for Neuro Psychiatry ഡയറക്ടർ ഡോക്ടർ പി . എൻ . സുരേഷ് കുമാറുമായുള്ള ദീർഘസംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്.കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിലെ രാസലഹരി ഉപയോഗത്തെക്കുറിച്ചും അതിൻ്റെ വ്യാപനത്തിനുള്ള സാമൂഹ്യകാരണങ്ങളെക്കുറിച്ചും മാതാപിതാക്കൾക്കും വിദ്യാലയങ്ങൾക്കും സമൂഹത്തിനും സർക്കാരിനും എന്തുചെയ്യാൻ കഴിയുമെന്നും മാനസികാരോഗ്യ വിദഗ്ധനായ ഡോക്ടർ അനുഭവത്തിന്റെ വെളിച്ചത്തിൽ സംസാരിക്കുന്നു.

    56 min
  • ചരിത്രത്തിന്റെ ഇര: 1984 ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ജീവിച്ചിരിക്കുന്ന ഇരകളിൽ ഒരാൾ , സുഖ്ദേവ് സിംഗ്

    കോൺഗ്രസ്സ് പാർട്ടിയുടെ ഡൽഹിയിലെ മുൻ നേതാവും എം .പി യുമായിരുന്ന സജ്ജൻകുമാർ ആഗസ്ത് ഇരുപതിന് അന്തരിച്ചു . 1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ പങ്കിൽ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവിലിരിക്കവേയാണ് എൺപതാം വയസ്സിൽ അന്തരിച്ചത്.ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ ഈ ലക്കം 1984 ലെ കലാപത്തിന്റെ ജീവിച്ചിരിക്കുന്ന ഒരിരയുടെ ജീവിതത്തെക്കുറിച്ചാണ്. ഡൽഹിയിലെ ടാക്സി ഡ്രൈവറായ സുഖ് ദേവ് സിംഗിന്റെ ജീവിതം.A podcast by S. Gopalakrishnan

    12 min
  • എം പി പരമേശ്വരൻ എന്ന നവമലയാളി Interview with G. Sajan

    എം .പി . പരമേശ്വരൻ എന്ന നവമലയാളിദില്ലി -ദാലി പോഡ്‌കാസ്റ്റ് സമർപ്പിക്കുന്ന ആദരാഞ്ജലി പോഡ്‌കാസ്റ്റ് സംഭാഷണം : ജി. സാജൻ / എസ്. ഗോപാലകൃഷ്ണൻ ശാസ്ത്രപ്രചാരകനും എഴുത്തുകാരനും തിരുവനന്തപുരം ദൂർദർശൻ കേന്ദ്രത്തിന്റെ മുൻ മേധാവിയും എം. പി പരമേശ്വരനുമായി വളരെ അടുപ്പമുണ്ടായിരുന്നയാളുമായ ജി . സാജനുമായുള്ള സംഭാഷണത്തിൽ ആ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്നു.

    33 min
  • മഹത്തായ സംഗീതത്തിന് ഒരാമുഖം: ഉസ്താദ് സലാമത് അലി ഖാൻ - ഉസ്താദ് നസാക്കത്ത് അലി ഖാൻ സഹോദരന്മാർ

    സുഹൃത്തേ,ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ പുതിയ ലക്കം ഇന്ത്യാ ഉപഭൂഖണ്ഡം കണ്ട എക്കാലത്തേയും വലിയ സംഗീതപ്രതിഭകളായ രണ്ടു സഹോദരന്മാരെക്കുറിച്ചാണ്. ഉസ്താദ് സലാമത് അലി ഖാനും ഉസ്താദ് നസാക്കത്ത് അലി ഖാനും. രാജ്യത്തിന്റെ 1947 ലെ രാഷ്ട്രീയവിഭജനത്തിനു ശേഷം അവർ പാകിസ്ഥാനിലേക്ക് പോയെങ്കിലും ഇന്നും ആ സംഗീതം ഉപഭൂഖണ്ഡത്തിന്റെ സഞ്ചിത സംഗീതസംസ്കാരത്തിൻ്റെ നിത്യയൗവ്വനമായി തുടരുന്നു. അവർ പാടിയതിൽ നിന്നുള്ള സംഗീതഖണ്ഡങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

    36 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,436 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners