Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • രംഗ് ബർസേ: ഒരു ചലച്ചിത്രഗാനം ഹോളി ആഘോഷങ്ങളുടെ മുദ്രാഗാനമായതിന്റെ ചരിത്രം: History of 'Rang Bar Se'

    രംഗ് ബർസേ: ഒരു ചലച്ചിത്രഗാനം ഹോളി ആഘോഷങ്ങളുടെ മുദ്രാഗാനമായതിന്റെ ചരിത്രം2026 ലെ ദില്ലി -ദാലി യുടെ 2026 ഹോളിദിനപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

    19 min
  • എൻ്റെ ജീവിതത്തിൽ നിന്ന് ഒരേട്: മണി ശങ്കർ മുഖർജി (ശങ്കർ ): Tribute to Mani Sankar Mukherjee

    1954 ൽ ദേശ് മാസികയിലാണ് ആദ്യമായി മണി ശങ്കർ മുഖർജി (ശങ്കർ ) യുടെ രചന പ്രസിദ്ധീകരിക്കപ്പെട്ടത് . പ്രതിഫലമായി കിട്ടിയ നാനൂറുരൂപയ്ക് അമ്മയ്ക്ക് ഒരു ബനാറസ് പട്ടുസാരി വാങ്ങിക്കൊടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അക്കാര്യം അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു , ' ആദ്യം വൈദ്യുതി ചാർജ്ജ് അടച്ച് വീട്ടിൽ വെളിച്ചം മടക്കിക്കൊണ്ടുവരൂ . ഈ ഇരുട്ട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല'അന്തരിച്ച പ്രഖ്യാത ബംഗാളി എഴുത്തുകാരൻ ശങ്കറിന് ആദരാഞ്ജലി 'ഏക ഏക ഏകാക്ഷി' എന്ന ആത്മകഥയിലെ ഒരു ഭാഗത്തിന്റെ മലയാളപരിഭാഷ 'എൻ്റെ ജീവിതത്തിൽ നിന്ന് ഒരേട്'

    19 min
  • കൃത്രിമബുദ്ധിയെ എഴുത്തുകാർ അതിജീവിക്കുമോ ? A podcast based on philosopher Boris Groy's article on AI

    കലാനിരൂപകനും സൈദ്ധാന്തികനും ദാർശനികനുമായ Boris Groys കൃത്രിമബുദ്ധിയുടെ കാലത്തെ സർഗാത്മകരചനയുടെ ഭാവിയെക്കുറിച്ച് എഴുതിയ ലേഖനത്തെ ആസ്പദമാക്കിയ പോഡ്‌കാസ്റ്റ് .എഴുത്തിൽ നിന്നും പ്രേരണയിലേക്ക് : കൃത്രിമബുദ്ധി എന്ന ചിന്തായുഗയന്ത്രം From Writing to Prompting: AI as Zeitgeist-Machine by Boris Groys

    24 min
  • The Love Story of Mozart and Constanze സംഗീതത്തിലെ ഏറ്റവും വലിയ പ്രണയപ്രാർത്ഥന 2026 Valentine's Day

    ദൈവം മരിയ കോൺസ്റ്റാൻസ് എന്ന കാമുകിയെ നൽകിയതിനുള്ള നന്ദിസൂചകമായിട്ട് മഹാസംഗീതജ്ഞനായ മൊസാർട്ട് സി -മൈനറിൽ ഒരു മഹാപ്രാർത്ഥന ചെയ്തു .അച്ഛൻ എതിരു നിന്ന പ്രണയമായിരുന്നു മൊസാർട്ടിന്റേത്. അച്ഛനെ മെരുക്കാൻ മഹാനായ മൊസാർട് സംഗീതത്തിൽ ചെയ്ത ശ്രമങ്ങളും, പരാജയങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.കോൺസ്റ്റാൻസ് എന്ന ഗായിക മോസർട്ടിന്റെ ജീവിതത്തിലേക്ക് വന്ന കഥയും ആ മനോഹര സംഗീതശിൽപവുമാണ് ഈ പോഡ്‌കാസ്റ്റ്. 2026 ലെ വാലെന്റൈൻസ് ദിനത്തിൽ ഓർക്കുവാൻ ശ്രമിക്കുന്നത് . FROM THE MUSIC ARCHIVES OF DILLI DALIകേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.സ്നേഹപൂർവ്വംഎസ് . ഗോപാലകൃഷ്ണൻ

    17 min
  • ലത മങ്കേഷ്‌കറിനെ സൃഷ്ടിച്ചത് ഏത് ഇന്ത്യയാണ് ? Understanding the India That Shaped Lata Mangeshkar 24/9

    ഫെബ്രുവരി ആറാം തീയതി ലത മങ്കേഷ്‌കറിന്റെ നാലാം ചരമവാർഷികദിനമായിരുന്നു . അന്ന് കോട്ടയം പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച സംഗീതസന്ധ്യയ്ക്ക് ആമുഖമായി നടത്തിയ ലത മങ്കേഷ്‌കർ അനുസ്മരണ പ്രഭാഷണത്തിന്റെ പോഡ്‌കാസ്റ്റ് രൂപമാണ് ഈ ലക്കം ദില്ലി -ദാലി .ലത മങ്കേഷ്‌കറിനെ സൃഷ്ടിച്ചത് ഏത് ഇന്ത്യയാണ് ?

    24 min
  • അപ്രായോഗികതയുടെ പ്രയോഗം: 2026 ജനുവരി 30 മഹാത്മാ ഗാന്ധിയുടെ രക്ഷസാക്ഷിത്വദിന പോഡ്‌കാസ്റ്റ്

    ആ നിത്യപരിണാമി സ്വയം തിരുത്തിത്തിരുത്തി തൻ്റെ മാതൃകാപുരുഷോത്തമനായ ക്രിസ്തുവിന്റെ കാൽവരിയിലേക്കു നടന്നു. അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വം ഗാന്ധി സ്വന്തം തെറ്റുകൾ ഏറ്റുപറഞ്ഞ കുമ്പസാരക്കൂടും കൂടിയായിരുന്നു.ആ മരണം പ്രായോഗികമാക്കിയത് പ്രയോഗവാദികളും ആ ജീവിതം അപ്രായോഗികമായി നമുക്കു തോന്നുന്നത് നാമെല്ലാം പ്രയോഗവാദികൾ ആയതിനാലുമാണ്. അപ്രായോഗികതയുടെ മുൾക്കിരീടം ചരിത്രത്തിൽ കുറച്ചുപേർക്കേ അഴകുചേർത്തുള്ളൂ.

    20 min
  • 'ഇത്രയും വേഗം നമ്മുടെ ജീവിതത്തിന് വേണ്ടതുണ്ടോ?' Gig workers നായി ഒരു ഐക്യദാർഢ്യ പോഡ്‌കാസ്റ്റ്

    കഴിഞ്ഞയാഴ്ച തീവണ്ടിയിൽ order ചെയ്ത ഭക്ഷണം കൊടുത്തപ്പോഴേക്കും വണ്ടി ഓടിത്തുടങ്ങിയതിനാൽ പുറത്തേക്കുചാടി വീണുപോയ ഒരു delivery boy യുടെ വീഡിയോ ദൃശ്യം അതിവേഗ supply എന്ന പുത്തൻ തൊഴിൽ മേഖലയിലെ നൈതികപ്രശ്നങ്ങൾ വീണ്ടും സമൂഹമദ്ധ്യത്തിൽ ഉയരാൻ കാരണമായി.'ഇത്രയും വേഗം നമ്മുടെ ജീവിതത്തിന് വേണ്ടതുണ്ടോ?'ലോകത്തിലെ എല്ലാ Gig workers നോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു ദില്ലി -ദാലി പോഡ്‌കാസ്റ്റ്

    16 min
  • ഇറാനിലെ ജനകീയ പ്രക്ഷോഭത്തെക്കുറിച്ച് ജാഫർ പനാഹി

    ഇറാനിലെ ജനകീയ പ്രക്ഷോഭത്തെക്കുറിച്ച് വിശ്രുത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ജാഫർ പനാഹി BBC global podcast ന് നൽകിയ അഭിമുഖത്തെ മുൻനിർത്തി ഒരു മലയാളം പോഡ്‌കാസ്റ്റ്

    11 min
  • ശബരിമലയിൽ നിന്നും അയ്യപ്പൻ പണ്ടേ ഓടിപ്പോയതാണെന്ന് പണ്ടേ പറഞ്ഞ എൻ . എൻ . പിള്ള

    ശബരിമലയിൽ വിവാദം അടങ്ങാതെ പുകയുമ്പോൾ ഒരു യവനനായകനെ മുൻനിർത്തി എൻ . എൻ . പിള്ള ശബരിമല അയ്യപ്പനുമായി നടത്തിയ ഒരു സംഭാഷണത്തെക്കുറിച്ചാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്

    14 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,457 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners