തന്റെ പരീക്ഷണം പ്രായോഗികമായില്ല എന്ന ബോധ്യമാണ് എസ്.എൻ.ഡി.പി എന്ന സംഘടനയിൽ നിന്ന് മാറിനിൽക്കാൻ ഗുരുവിനെ പ്രേരിപ്പിച്ചത്. യോഗത്തിന് ജാത്യാഭിമാനം വർധിച്ചുവരുന്നു എന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ഗുരുവും സംഘടനയും തമ്മിലുള്ള ബന്ധം ഇങ്ങനെയൊക്കെയാകുമ്പോഴും എസ്.എൻ.ഡി.പി. ഇപ്പോഴും ഗുരുവിനെ ഉയർത്തിക്കാണിച്ച് ശ്രീനാരായണ ധർമപരിപാലനം നടത്തുന്നതിന്റെ വിരോധാഭാസത്തെ ചരിത്രം എങ്ങനെ അടയാളപ്പെടുത്തും?
കേരളം എങ്ങനെയാണ് ശ്രീനാരായണഗുരുവിനെ ഉൾക്കൊണ്ടത് എന്ന് വിമർശനാത്മകമായി അന്വേഷിക്കുന്ന പുസ്തകമാണ് എം. ശ്രീനാഥൻ എഴുതിയ ഗുരുവിന്റെ ജാതിയും ജാതിയുടെ ഗുരുവും. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഈ പുസ്തകത്തിൽനിന്നുള്ള അധ്യായം കേൾക്കാം, എഴുത്തുകാരന്റെ ശബ്ദത്തിൽ.