
Sign up to save your podcasts
Or


ഒരു പരസ്യ സിനിമയിൽ സൗണ്ട് സ്‌ക്രിപ്റ്റ് ചെയ്യുന്നതിനെക്കുറിച്ചാണ് പ്രകാശ് വർമ ഈ ഭാഗത്തിൽ സംസാരിക്കുന്നത്. ബോധപൂർവ്വം ഉണ്ടാക്കിയെടുക്കുന്ന സൈലൻസിനെക്കുറിച്ച്, നിറങ്ങളുടെ സംവിധാനത്തെക്കുറിച്ച്. ദാമൻ ആൻ്റ് ദിയു ടൂറിസത്തിനുവേണ്ടി ചെയ്ത പരസ്യ സിനിമയെക്കുറിച്ചുള്ള പ്രകാശ് വർമയുടെ നരേഷൻ ഒരു രസകരമായ പെർഫോമൻസാണ്. പരമ്പരയുടെ മൂന്നാം ഭാഗം.
നാല് മത്സരത്തിൽ 17 ഗോളുകൾ. ടീമിൽ റോഡ്രി, പെഡ്രി, റഫീഞ്ഞ, യമാൽ, ലോപസ് തുടങ്ങിയ നക്ഷത്ര സമൂഹം. കണക്കുകൾ അട്ടിമറിച്ചൊരു കിടിലൻ തുടക്കം. ഈ തുടക്കം ബാഴ്സയെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യനാക്കുമോ? ഇംഗ്ലീഷ് പ്രീമിയർ ലീഗിലാവട്ടെ മാഞ്ചസ്റ്റർ സിറ്റിയുടെയും ആഴ്സനലിന്റെയും ടേബിളിൽ ടോപ്പായുള്ള കുതിപ്പ് തുടങ്ങി. ഇതിനർത്ഥം ഇവരിലൊരാൾ പ്രീമിയർ ലീഗ് കിരീടം നേടുമെന്നാണോ?
ക്രിക്കറ്റിൽ അലിസ്റ്റർ കുക്ക് വലിയൊരു വിവാദത്തിന് തുടക്കമിട്ടിരിക്കയാണ്. ജെയ് ഷായ്ക്ക് പകരം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്വി ഐസിസി ചെയർമാനായി ആയി വരട്ടെ എന്ന്. കുക്ക് സീരിയസായിട്ട് തന്നെയാണോ ഇത് പറഞ്ഞത്?
പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനോട് കമൽറാം സജീവ് സംസാരിക്കുന്നു.
കേരളത്തിലെ പുഴകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? പുഴകളുടെ പുനരുജ്ജീവനം എത്രത്തോളം സാധ്യമാണ്? പുഴകളിലെ മണൽ വാരൽ വെള്ളപ്പൊക്കത്തിനുള്ള ശാസ്‌ത്രീയമായ പരിഹാരമാണോ? ചെറിയ ജലവൈദ്യുതി പദ്ധതികൾ കേരളത്തിന് അഭികാമ്യമാവുന്നത് എങ്ങനെയാണ്? ആൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡൻ്റും എഴുത്തുകാരനുമായ എസ്.പി. രവി സംസാരിക്കുന്നു.
സാധാരണക്കാരും തൊഴിലാളികളും വിനോദ സഞ്ചാരികളുമായ ആയിരക്കണക്കിന് മനുഷ്യരാണ് നേപ്പാൾ ദുരന്തത്തിൽപ്പെട്ട് ഇല്ലാതായത്. ദുരന്തമുണ്ടായതിൻ്റെയും ദുരന്തത്തിൻ്റെ വ്യാപ്തി ഇത്രയും അധികമായതിൻ്റെയും കാരണങ്ങൾ യഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒപ്പം അതിർത്തികളില്ലാത്ത കാലാവസ്ഥാ വ്യതിയാനത്തിന് ഹിമാലയത്തോടും പശ്ചിമഘട്ടത്തോടും പൊതുവായി പലതും പറയുവാനുമുണ്ട്. ആൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡൻ്റും എഴുത്തുകാരനുമായ എസ്.പി. രവി സംസാരിക്കുന്നു.
നേപ്പാളിലുണ്ടായ പ്രകൃതി ദുരന്തത്തിൻ്റെ യഥാർത്ഥ കാരണമെന്തെന്ന് സമഗ്രമായി വിശദീകരിക്കുകയാണ് കുസാറ്റിലെ ഡിപ്പാർട്മെൻ്റ് ഓഫ് മറൈൻ ജിയോളജി ആൻ്റ് ജിയോ ഫിസിക്സ് മേധാവിയും ഹിമാലയൻ മേഖലകളിലും ധ്രുവപ്രദേശങ്ങളിലും പഠനം നടത്തുകയും ചെയ്യുന്ന ശാസ്‌ത്രജ്ഞനായ ഡോ. സുനിൽ പി.എസ്. ആയിരത്തിലേറെപ്പേർ മരിക്കുകയും 4000 ലേറെപ്പേരെ കാണാതാവുകയും ചെയ്ത ദുരന്തം കാലാവസ്ഥാ - പ്രകൃതി പ്രതിഭാസങ്ങൾ എത്രമാത്രം പ്രവചനാതീതമാണ് എന്ന മുന്നറിയിപ്പ് നൽകുന്നു. ഒപ്പം ദുരന്തങ്ങളെ നേരിടാൻ എങ്ങനെ സമൂഹങ്ങൾ തയ്യാറാവേണ്ടതുണ്ട് എന്നും വിശകലനം ചെയ്യുന്നു.
സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതു രംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള കാന്തപുരം എ.പി. അബൂബകർ മുസ്ലിയാരുടെ പ്രസംഗം വിവാദമായതിൻ്റെ പശ്ചാത്തലത്തിൽ കെ.ഇ.എൻ സംസാരിക്കുന്നു.
ഒരു ബ്രാൻഡ് അല്ലെങ്കിൽ ഒരു ഉത്‌പന്നം മനുഷ്യരുടെ മനസിൽ ഉറപ്പിച്ചെടുക്കുന്ന ഘടകം അതിൻ്റെ പരസ്യങ്ങളാണ്. പ്രത്യേകിച്ച് വീഡിയോ പരസ്യങ്ങൾ. അത്തരം പരസ്യങ്ങളുടെ നിർമാണത്തിനു പിന്നിൽ കലാപരവും വാണിജ്യപരവുമായ വലിയ പ്രയത്നവും ചിന്തകളുമുണ്ട്. ഇന്ത്യൻ പരസ്യരംഗത്തെ ഹിറ്റ് മേക്കറായ പ്രകാശ് വർമ ബ്ലാക്ബെറി, ഐ ഫോൺ, ഇന്ത്യൻ റെയിൽവേ എന്നിവയ്ക്കു വേണ്ടി ചെയ്ത പരസ്യങ്ങളുടെ പിന്നിലെ കഥ പറയുകയാണ്. പരമ്പര തുടരുന്നു - പ്രകാശ് വർമയുടെ പരസ്യജീവിതം
ഒ.വി. വിജയന്റെ വ്യക്തിജീവിതവും എഴുത്തുജീവിതവും ഓർക്കുകയാണ് സഹോദരിയും കവിയുമായ ഒ.വി. ഉഷ. 'ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിന്റെ പിറവി, ജീവിതത്തിലും എഴുത്തിലും അദ്ദേഹം പിന്തുടർന്ന വേറിട്ട സമീപനങ്ങൾ, സഹോദരി ഒ.വി. ശാന്ത അദ്ദേഹത്തിന്റെ എഴുത്തിൽ ചെലുത്തിയ സ്വാധീനം, വിമർശനങ്ങളോടുള്ള അദ്ദേഹത്തിന്റെ നിലപാട് എന്നിവയെക്കുറിച്ച് സംസാരിക്കുന്നു ഒ.വി. ഉഷ, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ. ‘എഴുത്തുവഴിയിലെ ഒറ്റ ചുവട്’- PART TWO.
കേരളത്തിന്റെ അരനൂറ്റാണ്ടുമുമ്പത്തെ സാംസ്കാരിക - രാഷ്ട്രീയ ചരിത്രത്തിലെ അപൂർവ സന്ദർഭങ്ങളടങ്ങിയ ഓർമക്കുറിപ്പുകളാണ് യു. ജയചന്ദ്രൻ എഴുതിയ ‘വെയിൽക്കാലങ്ങൾ’. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ആദ്യ അധ്യായം കേൾക്കാം. യു. ജയചന്ദ്രൻ മരിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്നു.
‘ഏതു സമയത്താണ് ഞാൻ എന്റെ ഐഡന്റിറ്റി discard ചെയ്യാൻ തയ്യാറാകുന്നത്, ആ സമയത്താണ് നമ്മൾ ലിബറേറ്റഡാകുക. ചിലർ നമുക്ക് മേൽവിലാസമൊക്കെ തരും. എന്നാൽ അത്തരം അഡ്രസുകളെല്ലാം കുടഞ്ഞുകളഞ്ഞ വ്യക്തിയാണ് ഞാൻ’- നൃത്തം എന്ന ആവിഷ്കാരത്തിന്റെയും നർത്തകി എന്ന കലാകർതൃത്വത്തിന്റെയും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന മേതിൽ ദേവികയുടെ നൃത്തജീവിതം. അഭിമുഖം: സനിത മനോഹർ.
From the publisher's feed

46 Listeners

2 Listeners

0 Listeners

7 Listeners

3 Listeners

1 Listeners

2 Listeners

3 Listeners