വർഷം 1861. അമേരിക്കയിലെ തിരക്കേറിയ കാലിഫോർണിയൻ കടൽത്തീരം. മുപ്പതോളം കപ്പുകളാണ് ചരക്കുകൾ കയറ്റുവാനായി തുറമുഖത്ത് നങ്കൂരമിട്ടു കിടക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ കച്ചവടക്കപ്പലുകളായ ക്ലിപ്പർ (Clipper) ഷിപ്പുകളാണ് അവയിൽ ഭൂരിഭാഗവും. ആ വർഷത്തെ വിളവെടുപ്പ് ഗംഭീരമായിരുന്നതിനാൽ കാലിഫോർണിയയിൽ നിന്നും ടൺ കണക്കിന് ഗോതമ്പാണ് ഇപ്രാവിശ്യം ഇത്തരം കപ്പലുകളിൽ കയറിപ്പോകുന്നത്. കാലിഫോർണിയയിൽ നിന്നും തെക്കേ അമേരിക്കയുടെ തെക്കേ അറ്റമായ കേപ് ഹോൺ ചുറ്റി ഏതാണ്ട് മൂന്നോ നാലോ മാസങ്ങൾകൊണ്ടാണ് ക്ലിപ്പർ ഷിപ്പുകൾ ചരക്കുകൾ ഇംഗ്ലണ്ടിൽ കൊണ്ടെത്തിക്കുന്നത്. അക്കാലത്തെ ഏറ്റവും വേഗതയേറിയ കപ്പലുകളാണ് ക്ലിപ്പർ ഷിപ്പുകൾ.
---------
Contact me
Message : https://juliusmanuel.com/chat
Mail : mail@juliusmanuel.com
---------------
Instagram
https://instagram.com/juliusmanuel_
-------
Website
https://juliusmanuel.com
Blog
https://blog.juliusmanuel.com
-----
Buy My Books
https://juliusmanuel.com/books