Sign up to save your podcasts
Or

അന്ന്ഉച്ചയോടെ തണലുള്ള ഒരു പ്രദേശം കണ്ടെത്തി അവർ അവിടെ വിശ്രമിച്ചു. ഈ പ്രദേശങ്ങൾ കാഴ്ചക്ക് അതിമനോഹരമായിരുന്നു. പച്ചപ്പുള്ള മരങ്ങളും, ചെറിയ അരുവികളും വഴിയിലുടനീളം ഉണ്ടായിരുന്നു. അങ്ങകലെ ഒരു മരത്തിന് കീഴെ രണ്ടുമൂന്ന് കാട്ടുകാളകൾ നിൽക്കുന്നത് കൂടെയുള്ളവർ റോബിന് കാണിച്ചു കൊടുത്തു. അവറ്റകളെ അടുത്തുകാണുവാനുള്ള ആഗ്രഹത്തിൽ അവൻ തോക്കെടുത്ത് സാവധാനം ശബ്ദമുണ്ടാക്കാതെ മുന്നോട്ട് നീങ്ങി. ഈ യാത്രയിൽ കാലികളുടെ സംരക്ഷണത്തിനായി മിയവാരോ അവന് തോക്കും കൂടെ കൊടുത്തയച്ചിരുന്നു. ഒരു വശങ്ങളിലും ഒരാളുടെ അത്രയും ഉയരമുണ്ടായിരുന്ന പുല്ലുകൾ ഉഉണ്ടായിരുന്നതുകൊണ്ട് നിലത്ത് കുനിയാതെ തന്നെ കാട്ടുകാളകളുടെ കൂടുതൽ അടുക്കലേക്ക് ചെല്ലുവാൻ റോബിന് സാധിച്ചു. അപ്പോഴാണ് വേറെ മൂന്ന് കാളകൾ തന്റെ നേർക്ക് നേർക്ക് പാഞ്ഞുവരുന്നത് റോബിൻ കണ്ടത്. പേടിച്ചരണ്ട അവയുടെ കണ്ണുകൾ തീ പോലെ തിളങ്ങുന്നുണ്ടായിരുന്നു. തുറന്നുപിടിച്ച വായിലൂടെ പത പുറത്തേക്ക് ചാടുന്നു . എന്തോ കണ്ടു വിരണ്ടിട്ടാണ് അവ ഇങ്ങനെ ഓടി വരുന്നതെന്ന് ഉറപ്പാണ്. ഭയന്നുപോയ റോബിൻ സ്വയരക്ഷക്കായി ഓടിവരുന്ന കാട്ടുകാളകളെ നോക്കി വെടിവെച്ചു. വെടിശബ്ദവും, കൂടെ കാളകളുടെ അലർച്ചയും ! ഓടാൻ ത്രാണിയില്ലാതിരുന്ന റോബിൻ എന്തും വരട്ടെയെന്ന് കരുതി മുഖം പൊത്തി നിലത്ത് കുനിഞ്ഞിരുന്നു. ഇതേസമയം കൂടെയുണ്ടായിരുന്നവർ കൂവിക്കൊണ്ട് ഓടിയകാലുന്നതും അവൻ കേട്ടു.
By Julius Manuel5
77 ratings

38,057 Listeners

0 Listeners

6 Listeners

2 Listeners

7,417 Listeners

3 Listeners

13 Listeners