
Sign up to save your podcasts
Or


‘‘ഒറിസ്സയിൽ, 1997-ൽ ജെ.ബി. പട്നായിക് മന്ത്രിസഭയുടെ കാലത്ത് നടന്ന ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ, പരീക്ഷാ സംവിധാനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാനാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധിച്ച 1500-ഓളം വിദ്യർത്ഥികളെ നയിച്ചത് പതിനെട്ടുകാരൻ ധർമേന്ദ്ര പ്രധാൻ ആയിരുന്നു’’ ലീഷ മഞ്ജു എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം
ഇന്നത്തെ രാഷ്ട്രീയക്കാരിൽ വൻ പുസ്തകശേഖരവും വലിയ വായനയുമുള്ള ആളാണ് ഡോ. എം.കെ. മുനീർ. ഒന്നിലും, മുപ്പത് സെക്കൻഡിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയാത്ത ഡിജിറ്റൽ കാലത്ത് ഡീപ് റീഡിംഗ് വീണ്ടെടുത്താലുണ്ടാകുന്ന മാനസിക ആരോഗ്യത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം. ഒപ്പം എങ്ങനെയാണ് പുസ്തകങ്ങളെ പ്രേമിച്ചു തുടങ്ങിയതെന്നും ഇഷ്ട പുസ്തകങ്ങൾ ഏതൊക്കെയെന്നും രാഷ്ട്രീയ പ്രവർത്തകർ എങ്ങനെയാണ് വായിക്കാൻ സമയം കണ്ടെത്തേണ്ടതെന്നും കമൽറാം സജീവുമായി സംസാരിക്കുകയാണ് ഡോ. മുനീർ.
പുതിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി സീരീസായ ‘മൊറീഞ്ഞോ’ ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരും കാണണമെന്നാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രൻ പറയുക. ഫുട്ബോളിലെ ജീവിതവും മാനേജ്മെൻ്റും, എങ്ങനെ മനുഷ്യജീവിതത്തിലെ തകർച്ചകളുടെയും ഉയർച്ചകളുടെയും നേർ പതിപ്പാകുന്നു എന്ന്, ഇതിലും നന്നായി കാണിച്ചുതരുന്ന മറ്റൊരു കഥാകഥനമില്ല. ചെൽസി, ഇൻ്റർ മിലാൻ, മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടനം, റോമ, പോർട്ട എന്നിവിടങ്ങളിലെ ഫുട്ബോൾ ജീവിതത്തിനു ശേഷം വീണ്ടും റയാൽ മാഡ്രിഡ് മാനേജറായെത്തുന്ന ഇതിഹാസമനുഷ്യൻ ജോസേ മൊറീഞ്ഞോയെക്കുറിച്ചുള്ള ഡോക്യുമെൻ്ററിയെക്കുറിച്ചാണ് ഇത്തവണ ദിലീപും കമൽറാം സജീവും സംസാരിക്കുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ കോൺഗ്രസിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും കേന്ദ്രമായി പ്രവർത്തിച്ച ആനന്ദ് ഭവന്റെ രാഷ്ട്രീയപ്രാധാന്യത്തെക്കുറിച്ച് ഡോ. നിസാർ കിഴക്കയിൽ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം
മാറഡോണ മരിച്ചപ്പോൾ നീറിക്കരഞ്ഞ മലപ്പുറംകാരനുണ്ട്. അയാളുടെ ട്രോമ മാറ്റാൻ നിരവധി ചികിത്സകൾ വേണ്ടിവന്നു. ലയണൽ മെസ്സി ഇതാ വരുന്നു എന്നു പറഞ്ഞപ്പോൾ ചാടിക്കളിച്ച കോഴിക്കോട്ടുകാരുണ്ട്. അവരെ മുൻ സ്പോർട്സ് മന്ത്രി അബ്ദുറഹ്മാനും എൽ.ഡി.എഫും പറ്റിക്കുകയായിരുന്നോ? എന്താണ് കായിക - കച്ചവട യാഥാർഥ്യങ്ങൾ? ഇൻ്റർനാഷണൽ സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ചർച്ച ചെയ്യുന്നു.
കേരളത്തിന്, ക്യൂബ മുകുന്ദൻ എന്നൊരു കഥാപാത്രത്തെ ഉണ്ടാക്കിത്തന്നു ശ്രീനിവാസൻ. ഇന്നും, ക്യൂബയെ നെഞ്ചിലേറ്റുന്ന മാസ് മനസ് കേരളത്തിലുണ്ട്. പുതിയ ക്യൂബയുടെ സ്രഷ്ടാക്കളിൽ സഖാവ് ചെയെപ്പോലെ പ്രധാനിയായ സഖാവ് ഫിദൽ കാസ്ട്രോയുടെ നൂറാം ജൻമദിനം നാളെയാണ്. വിപ്ലവത്തിൻ്റെ അമ്പതാം വാർഷികത്തിൽ അവിടെയെത്തിയ പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രന് അന്നേ സംശയമുണ്ടായിരുന്നു. ഈ സിസ്റ്റം തകരാൻ പോവുകയാണോ എന്ന്. എക്കാലത്തും വിപ്ലവ ക്യൂബയുടെ ശത്രുവായ അമേരിക്കയേക്കാൾ, സ്വന്തം സഖാക്കളെ സംശയിച്ച ഒരു കമ്യൂണിസ്റ്റ് പാർട്ടി ആയിരുന്നോ അവിടെ ഭരിച്ചത്? ബാറുകളിൽ മാത്രം ജനാധിപത്യം സംസാരിച്ച ഒരു ജനത എന്തിൻ്റെ സൂചനയായിരുന്നു? ആ ബാറുകളിൽ ഒന്നിൻ്റെ ലിഫ്റ്റ് ഓപ്പറേറ്റർ ആയ ക്യൂബൻ യുവതിയുടെ പേര് എങ്ങനെ ഇന്ദിര എന്നായി? ആരായിരുന്നു ക്യൂബൻ ജനതയ്ക്ക് ചെഗുവാര? കാസ്ട്രോയുടെ നൂറാം ജന്മദിനത്തിൽ ദിലീപും കമൽറാം സജീവും സംസാരിക്കുന്നു, ഒരു കേരള ആംഗിളിൽ.
‘‘മുത്തങ്ങയിൽ പൊലീസുകാരൻ അബ്ദുൽ സലാമിനെ പരിക്കേൽപ്പിച്ചതിൽ ഗൂഢാലോചനയുണ്ട് എന്ന വിധി ആദിവാസി സമൂഹത്തിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. യഥാർത്ഥത്തിൽ ഗീതാനന്ദൻ മാഷ് ആ സമയം സ്ഥലത്തില്ല. മാഷിന് പങ്കുണ്ടെന്ന കാര്യത്തിൽ കൃത്യമായ തെളിവുമില്ല. പൊലീസിന്റെ വീഡിയോ അവർക്കാവശ്യമുള്ള വിധത്തിൽ ഉപയോഗിച്ചു. അങ്ങനെയാണ് ഇത്തരമൊരു വിധിയുണ്ടായത്’’- മുത്തങ്ങ സമരത്തിലെ കടുത്ത നീതിനിഷേധത്തെക്കുറിച്ച് ആദിവാസി ഗോത്രമഹാസഭ സെക്രട്ടറി പി.ജി. ജനാർദ്ദനൻ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേള്‍ക്കാം.
2003-ൽ മുത്തങ്ങ സമരഭൂമിയിലുണ്ടായിരുന്ന ഗർഭിണിയ്ക്കും അവരുടെ ചെറിയ രണ്ട് പെൺമക്കൾക്കും ജീവിതപങ്കാളിക്കും നേരെ നടന്ന പൊലീസ് വേട്ടയുടെ അനുഭവമാണിത്. അവകാശത്തിനായി സമരം ചെയ്തവരെ ശിക്ഷിച്ച നീതിന്യായസംവിധാനത്തിന്റെ പരിഗണനയിൽ ഒരിക്കലും വരാനിടയില്ലാത്ത ‘കേസ്’ കൂടിയാണിത്.
മുത്തങ്ങ സമരത്തിനിടെ, പൊലീസുകാരൻ വിനോദ് മരിച്ച കേസിലും മറ്റൊരു പൊലീസുകാരനായ അബ്ദുൽ സലാമിന് പരിക്കേറ്റ കേസിലും പ്രതിയാക്കപ്പെട്ട കവിത, മുത്തങ്ങയിൽ താൻ നേരിട്ട കടുത്ത പൊലീസ് അതിക്രമത്തെക്കുറിച്ച് ഓർക്കുന്നു. കവിതയുടെ ജീവിതപങ്കാളി അനിൽകുമാർ, അബ്ദുൽ സലാമിനെ ആക്രമിച്ചുവെന്ന കേസിൽ എം. ഗീതാനന്ദനോടൊപ്പം ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.
2003-ൽ മുത്തങ്ങ സമരക്കാർക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട ജോഗിയുടെ മകൻ ശിവൻ സംസാരിക്കുന്നു. ജോഗിയോടൊപ്പം, 15 വയസ്സുകാരനായിരുന്ന ശിവനും 2003-ൽ മുത്തങ്ങയിലെ സമരഭൂമിയിലുണ്ടായിരുന്നു.
From the publisher's feed

46 Listeners

2 Listeners

0 Listeners

7 Listeners

3 Listeners

1 Listeners

2 Listeners

3 Listeners