Truecopy THINK - Malayalam Podcasts

Truecopy THINK - Malayalam Podcasts

By TruecopythinkSociety & Culture
Download on the App Store

Truecopy THINK - Malayalam Podcasts episodes

  • ഡിജിറ്റൽ ഞാൻ

    ‘‘ഡിജിറ്റൽ ലോകത്തിൻ്റെ സ്ഥൂലരാഷ്ട്രീയം എന്നത്, കുറേക്കൂടി ഏകാധിപത്യ പ്രവണതയുള്ള രാഷ്ട്രീയമാണ്. ഇത് മനസ്സിലാക്കണമെങ്കിൽ ഡിജിറ്റൽ ലോകത്തിൻ്റെ ഉടമസ്ഥാവകാശം ആർക്കെന്ന് നോക്കണം. പുതിയ സമ്പദ് വ്യവസ്ഥയ്ക്ക് സമ്പൂർണ്ണമായും കീഴ്പ്പെട്ട് പ്രവർത്തിക്കുന്ന ഒന്നാണ് ഇന്ന് ഡിജിറ്റൽ ലോകം’’- പി.എൻ. ഗോപീകൃഷ്ണൻ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം

    11 min
  • മയക്കുമരുന്ന് കൊല്ലുന്ന മനുഷ്യബുദ്ധി

    മയക്കുമരുന്നിൻ്റെ ചെറിയ അളവിലുള്ള ഉപയോഗം പോലും തലച്ചോറിലും ശരീരത്തിലും വരുത്തുന്ന മാറ്റങ്ങൾ ചെറുതല്ല. കുട്ടികളിലെയും മുതിർന്നവരിലെയും ലഹരി ഉപയോഗം, വ്യക്തിതലത്തിലും സാമൂഹിക തലത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്? ലഹരി പ്രയോഗം കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ ചികിത്സിച്ച് മാറ്റാൻ പറ്റുന്നതാണോ? വ്യക്തി മാത്രം വിചാരിച്ചാൽ മറികടക്കാവുന്ന ഒന്നാണോ ലഹരിയുടെ ആഘാതങ്ങൾ? യൂണിവേഴ്സിറ്റി ഓഫ് മെൽബണിലെ സൈക്യാട്രി, ക്ലിനിക്കൽ അസോസിയറ്റ് പ്രൊഫസർ ഡോ. ആൽബി ഏലിയാസ് ലഹരി വസ്തുക്കളുടെ ഉപയോഗത്തിൻ്റെ ശാസ്‌ത്രീയ വശങ്ങൾ സംസാരിക്കുന്നു.

    1 hr 8 min
  • അല്ലാ, നിങ്ങളൊക്കെ എവിടുന്നാ വരുന്നേ?

    ഇവിടുത്തെ പുരോഗമന യുവജന പ്രസ്ഥാനക്കാർക്കും (പുരോഗമനമില്ലാത്തവർക്കും) കണ്ടെത്താനാവാത്ത പുതിയ തലമുറക്കുട്ടികൾ പെട്ടെന്ന് ഇപ്പോൾ എവിടെ നിന്നുവന്നു?അവരിവിടെത്തന്നെ ഉണ്ടായിരുന്നു, പുനഃപരീക്ഷകൾ എഴുതുന്നുണ്ടായിരുന്നു, തൊഴിലില്ലാതെ അലയുന്നുണ്ടായിരുന്നു. ഇവരോട് സംസാരിക്കാനുള്ള ഭാഷ പക്ഷേ, നമ്മുടെ രാഷ്‌ട്രീയപ്രസ്ഥാനങ്ങൾക്ക് വശമില്ലാതെ പോയി


    6 min
  • ജനം ജനാധിപത്യത്തെ തിരയുമ്പോൾ

    ‘‘വേണ്ടിവന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജിയും ആവശ്യപ്പെടുമെന്ന അടുത്ത വാചകത്തിലാണ് ഫാഷിസ്റ്റ് ഭരണകൂടം അതിന്റെ ശരിയായ പ്രതിസന്ധി തിരിച്ചറിയുന്നത്. മുഖമില്ലാത്ത മനുഷ്യർ അവരുടെ രാഷ്ട്രീയ സാധ്യതകൾ കണ്ടെത്തുമ്പോൾ ഒരു സമൂഹം അതിന്റെ ജനാധിപത്യ ആവാസവ്യവസ്ഥയെ സൃഷ്ടിക്കാൻ തുടങ്ങുന്നു. അപ്പോൾ ഫാഷിസ്റ്റുകൾക്ക് ശ്വാസം മുട്ടിത്തുടങ്ങും. അത്തരത്തിലൊരു സംഘർഷം രൂപംകൊണ്ടുകഴിഞ്ഞിരിക്കുന്നു’’- പ്രമോദ് പുഴങ്കര എഴുതുന്നു.

    25 min
  • ഡിജിറ്റൽ ആയിരിക്കുക എന്നാൽ മനുഷ്യരായിരിക്കുക എന്നാണർഥം

    ജീവിതത്തിന്റെ എല്ലാ തലങ്ങളെയും തീവ്രമായി ആശ്ലേഷിക്കുന്ന ഡിജിറ്റൽ ലോകം ഉയർത്തുന്ന പ്രതീക്ഷകളെയും ആശങ്കകളെയും കുറിച്ച് ഡോ. എ.കെ. ജയശ്രീ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം

    4 min
  • ഓടക്കുഴൽവിളിയിൽ ഒഴുകിയൊഴുകിവന്ന ജീവിതം

    പലതരം ശബ്ദങ്ങളുടെ സിംഫണി തീർക്കുന്ന ​എറണാകുളം മറൈൻ ഡ്രൈവിൽ ഒരു പാട്ടുകാരനുണ്ടായിരുന്നു. യേശുദാസിനെയും ജയചന്ദ്രനെയും എസ്. ജാനകിയെയും നെഞ്ചിലേറ്റിയ പ്രകാശൻ. ഓടക്കുഴലാണ് പ്രകാശന് ജീവിതം നൽകിയത്. ഓടക്കുഴൽ വിറ്റും വായിച്ചും പാട്ട് പാടിയും ജീവിച്ച ഒരാൾ ഇന്ന് പ്രശസ്ത ഷെഫ് ആയ സുരേഷ് പിള്ളയുടെ RCP-യുടെ സംഗീതം തന്നെയായി മാറിയിരിക്കുന്നു. അത്യപൂർവമായ ആ പാട്ടുസഞ്ചാരം സനിത മനോഹറുമായി പങ്കുവെക്കുന്നു, പ്രകാശൻ.


    49 min
  • Kerala ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ പുട്ട വിമലാദിത്യ സംസാരിക്കുന്നു

    സംസ്ഥാനത്ത് പിടിമുറുക്കിയ ലഹരി മാഫിയയുടെ വേരറുക്കാൻ സർക്കാർ നടപ്പാക്കുന്ന ലഹരിവിരുദ്ധപദ്ധതിയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ലക്ഷ്യങ്ങളെയും അത് എങ്ങനെയാണ് നടപ്പാക്കുന്നത് എന്നും വിശദീകരിക്കുകയാണ്, പദ്ധതിയുടെ നോഡൽ ഓഫീസറും ഉത്തരമേഖലാ ഐ.ജിയുമായ പുട്ട വിമലാദിത്യ, മനില സി.​ മോഹനുമായുള്ള അഭിമുഖത്തിൽ.


    42 min
  • PELOTA MÁGICA: ദിലീപിൻ്റെ ഫുട്ബോൾ ഇഷ്ടാനിഷ്ടങ്ങൾ

    ഈ ലോകകപ്പിലെ ഏറ്റവും പ്രിയപ്പെട്ട ഗോൾ. ഏറ്റവും പ്രിയപ്പെട്ട ഗോളി. പ്രിയപ്പെട്ട സേവ്. ബെസ്റ്റ് ഫ്രീ കിക്ക്. ഏറ്റവും നല്ല കോച്ച്. ഇങ്ങനെ ഇക്കഴിഞ്ഞ ലോകകപ്പിലെ, പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ്റെ ഇഷ്ടാനിഷ്ടങ്ങൾ കമൽറാം സജീവുമായി സംസാരിക്കുന്നു.

    39 min
  • La Roja (SPAIN) എങ്ങനെ ഇങ്ങനെയൊരു ചാമ്പ്യൻ ടീമായി?

    ക്ലബ്ബ് ഫുട്ബോളിൽ എല്ലാ നേട്ടങ്ങളും കൈവരിച്ചിരുന്ന ബാഴ്സലോണ, റയൽ മാഡ്രിഡ് പോലുള്ള ലോകഫുട്ബോളിലെ ഇതിഹാസങ്ങളെല്ലാം കളിക്കുന്ന ക്ലബ്ബുകൾ. യൂറോപ്പിലെ ഏറ്റവും മികച്ച ലീഗുകളിലൊന്ന്. മികച്ച കോച്ചുമാ‍ർ, കാലങ്ങളായുള്ള ഫുട്ബോൾ പാരമ്പര്യം. എല്ലാമുണ്ടായിട്ടും അന്താരാഷ്ട്ര ഫുട്ബോളിൽ ഒന്നുമല്ലാതെ നിന്നിരുന്ന സ്പെയിൻ മാറിയിരിക്കുന്നു. 2026 ലോകകപ്പിൽ എത്ര ആധികാരികമായാണ് പോർച്ചുഗലിനെയും ഫ്രാൻസിനെയും അർജൻറീനയെയുമെല്ലാം തോൽപ്പിച്ച് കിരീടം നേടിയത്. സ്പാനിഷ് ഫുട്ബോളിലെ ഈ മാറ്റങ്ങൾക്ക് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളുണ്ടെന്ന് പറയുന്നു അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ. റോഡ്രി എങ്ങനെ മെസ്സിയെ മറികടന്ന് ഗോൾ‍ഡൻ ബോൾ നേടി? ബാഴ്സ വിട്ടതിന് ശേഷം എങ്ങനെയാണ് മെസ്സിയുടെ അന്താരാഷ്ട്ര കരിയർ മാറിയത്? എന്നിങ്ങനെ കാഴ്ചക്കാരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നു ദിലീപ്. ഒപ്പം കമൽറാം സജീവും ടി. ശ്രീജിത്തും. സഫീ‍‍ർ. എസ്, സുഹൈൽ, ഹരീഷ്, മുഹമ്മദ് ജിഷാൻ, രാഹുൽ നാരായണൻ, അമൽ ഭാർഗവ്, സൂരജ് ഒതയോത്ത്, അഖിൽ പി. വർഗീസ് എന്നിവരുടേതാണ് ചോദ്യങ്ങൾ.

    21 min
  • ഇതിഹാസ സോബേർസ് വിട പറയുമ്പോൾ

    ഇന്ന് ഐപിഎല്ലിൽ, T20 ലേലത്തിന് വെസ്റ്റിൻഡീസിൻ്റെ ഗാരിഫീൽഡ് സോബേഴ്സിനെ വാങ്ങാൻ വിചാരിച്ചാൽ എന്തു കൊടുക്കേണ്ടി വരും? എന്തുകൊണ്ടാണ് ക്രിക്കറ്റിലെ എക്കാലെത്തയും മികച്ച ഓൾറൗണ്ടർ ആയി സോബേർസ് വിലയിരുത്തപ്പെടുന്നത് എന്ന് ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

    11 min

About Truecopy THINK - Malayalam Podcasts

From the publisher's feed

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from…

More shows like Truecopy THINK - Malayalam Podcasts

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

History of our beloved Prophet مُحَمَّد ﷺ in Malayalam | Seera of Prophet Muhammed ﷺ by Muhammed Wafi

History of our beloved Prophet مُحَمَّد ﷺ in Malayalam | Seera of Prophet Muhammed ﷺ

0 Listeners

Julius Manuel by Julius Manuel

Julius Manuel

7 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Vayanalokam Malayalam Book Podcast by Vayanalokam

Vayanalokam Malayalam Book Podcast

1 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

The Dhanya Varma Podcast - Malayalam Interviews by Dhanya Varma

The Dhanya Varma Podcast - Malayalam Interviews

3 Listeners