Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • Our World in 7 Minutes: നമ്മുടെ ലോകം ഏഴുമിനിട്ടിൽ: ചൈനയിൽ നീതി, അധികാരം, ശിക്ഷ

    ചൈനയിൽ അഴിമതിയാരോപണത്തിൽ രണ്ട് മുൻ പ്രതിരോധ മന്ത്രിമാർക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു (suspended death sentences). ചൈനയിൽ നീതി, അധികാരം, ശിക്ഷ : സാംസ്കാരികപശ്ചാത്തലത്തിൽ നിന്ന് ഒരന്വേഷണം ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ 'നമ്മുടെ ലോകം ഏഴുമിനിട്ടിൽ' എന്ന പരമ്പരയുടെ പുതിയ ലക്കം

    9 min
  • കാലകാളകുണ്ഡലി ഇഴയുമ്പോൾ: ജി. ശങ്കരക്കുറുപ്പിൽ നിന്ന് എസ് .കലേഷ് വരെ

    1941 ൽ ജി . ശങ്കരക്കുറുപ്പ് എഴുതിയ' ക്ഷീണമാമെന്നാത്മാവു തകർന്നാൽ തകർന്നോട്ടേവീണയാക്കുക ഭവ- ദാശയം ഗാനം ചെയ്‌വാൻ' എന്നെഴുതിയ വരികളിൽ നിന്നും എസ് . കലേഷിന്റെ പാതകളൊന്നിൽ തൂങ്ങിക്കിടന്നു പാടുന്ന തേൻകൂട് എന്ന റേഡിയോയിലേക്ക് ഒരു ആന്തോളനമുണ്ട് എന്നു ഞാൻ പറയുമ്പോൾ എൻ്റെ കാവ്യാസ്വാദനത്തിലെ തുടർച്ചകളെ മാത്രമാണ് സൂചിപ്പിക്കുന്നത്. കർണാടകസംഗീതത്തിലെ ഇക്കാലത്തെ ഏത് ചെറുപ്പക്കാരുടെ നല്ല ആലാപനങ്ങളിലും ഒരു ശെമ്മാങ്കുടിയെ ചെവിയോർക്കുമ്പോലെയൊന്നാണത്. ശങ്കരക്കുറുപ്പിലെ കാലവും ലോകവും ആകാശവും കലേഷിൽ നിഷേധിക്കപ്പെടുന്നില്ല എന്നേ ഞാൻ പറയാൻ വെമ്പുന്നുള്ളൂ.കാലകാളകുണ്ഡലി ഇഴയുമ്പോൾ: ജി . ശങ്കരക്കുറുപ്പിൽ നിന്ന് എസ് .കലേഷ് വരെ ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

    12 min
  • OPEC സഖ്യത്തിൽ നിന്നും UAE പിന്മാറിയത് എന്തുകൊണ്ട് ? നമ്മുടെ ലോകം 7 മിനിറ്റിൽ

    OPEC സഖ്യത്തിൽ നിന്നും UAE പിന്മാറിയത് എന്തുകൊണ്ട് ? തീരുമാനം ഇന്ത്യയെ സഹായിക്കുമോ ?നമ്മുടെ ലോകം 7 മിനിറ്റിൽ എന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റ് പരമ്പരയിൽ എസ് . ഗോപാലകൃഷ്ണൻ സംസാരിക്കുന്നു.

    9 min
  • അജയ്യൻ പോലും തോറ്റു: ഇന്ത്യയിലെ ആധിപത്യരാഷ്ട്രീയത്തിന് ഹംഗറി നൽകുന്ന പാഠങ്ങൾ Our World in 7 minutes

    ഹംഗേറിയൻ തിരഞ്ഞെടുപ്പിലെ വിക്ടർ ഓർബന്റെ ഭീമൻ പരാജയത്തിനെ മുൻനിർത്തി ഒരന്വേഷണം .'നമ്മുടെ ലോകം ഏഴുമിനിട്ടിൽ' എന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റ് പരമ്പരയുടെ പുതിയ ലക്കം .

    7 min
  • രാഷ്ട്രീയ ഇന്ത്യയെ പുതുക്കി വരയ്ക്കുമ്പോൾ: മണ്ഡല പുനർനിർണയം - സ്ത്രീ പ്രാതിനിധ്യം AMRITH LAL TALKS

    രാഷ്ട്രീയ ഇന്ത്യയെ പുതുക്കി വരയ്ക്കുമ്പോൾ മണ്ഡല പുനർനിർണയം - സ്ത്രീ പ്രാതിനിധ്യം - ഇന്ത്യ എന്ന ഫെഡറൽ ബോധ്യം ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രത്തിൻ്റെ ഒപ്പീനിയൻ എഡിറ്ററായ അമൃത് ലാലുമായുള്ള ഒരു സംഭാഷണം ചർച്ച ചെയ്യുന്ന വിഷയങ്ങൾ . അൻപതു ലോക്‌സഭാ സീറ്റുകളിൽ കൂടുതലുള്ള സംസ്ഥാനങ്ങളെ വിഭജിക്കണോ ?. വിദേശകാര്യം , ദേശസുരക്ഷ തുടങ്ങിയ വിഷയങ്ങളൊഴികെയുള്ളവ സംസ്ഥാനങ്ങൾക്ക് പൂർണ്ണമായും വിട്ടുകൊടുത്ത് യഥാർത്ഥ ഫെഡറൽ ബോദ്ധ്യത്തിലേക്ക് രാജ്യം വഴിമാറണോ ?. വടക്ക് -തെക്ക് എന്ന ദേശീയധാരകൾ പണ്ടുമുതൽക്കേ ഉള്ളതല്ലേ ?. നാനാത്വത്തിലെ ഏകത്വം പോലെ പ്രധാനമല്ലേ ഏകത്വത്തിലെ നാനാത്വവും ?. സ്ത്രീപ്രാതിനിധ്യത്തിന്റെ മറവിൽ എന്ത് രാഷ്ട്രീയലക്ഷ്യമാണ് മണ്ഡലപുനർനിർണ്ണയം വഴി ലക്ഷ്യമാക്കുന്നത് ?. വടക്കേയിന്ത്യ എന്നും സംഘപരിവാറിനൊപ്പം തുടരുമെന്ന് കരുതി ജീവിക്കാതെ വടക്കേയിന്ത്യയിൽ ജനങ്ങളുടെ ഇടയിൽ ഇറങ്ങി രാഷ്ട്രീയപ്രവർത്തനം നടത്തുകയല്ലേ വേണ്ടത് ?

    36 min
  • പാകിസ്ഥാൻ കളിപ്പാവയോ കളിക്കാരനോ ? Our World in 7 Minutes Dilli Dali series

    പാകിസ്ഥാൻ കളിപ്പാവയോ കളിക്കാരനോ ?ദില്ലി -ദാലി പോഡ്‌കാസ്റ്റിൽ ഒരു പ്രതിവാര പംക്തി തുടങ്ങുകയാണ്.നമ്മുടെ ലോകം ഏഴുമിനിട്ടിൽ .ആദ്യ ലക്കം പ്രതിപാദിക്കുന്ന വിഷയം അമേരിക്ക -ഇസ്രയേൽ -ഇറാൻ യുദ്ധത്തിലെ താൽകാലിക വെടിനിർത്തലിൽ പാകിസ്ഥാൻ വഹിച്ച പങ്കിനെക്കുറിച്ചാണ് .

    9 min
  • ശരണ്യ കേൾക്കുവാനായി ഒരു പോഡ്‌കാസ്റ്റ്: അതിജീവനവും The Little Prince ഉം

    ശരണ്യ കേൾക്കുവാനായി ഒരു പോഡ്‌കാസ്റ്റ് വഴി തെറ്റി , കൂട്ടം തെറ്റി വൻകാട്ടിൻ മദ്ധ്യേ ഇരിക്കുമ്പോൾ ഒരു little prince അതിലേ വന്നിരുന്നോ ? അവൻ വനരാത്രിയിലെ നക്ഷത്രങ്ങളെക്കുറിച്ച് നിന്നോട് സംസാരിച്ചിരുന്നുവോ ? ഏതെങ്കിലും കാട്ടുപൂവ് നിന്നോട് പറഞ്ഞുവോ കാറ്റുകൊണ്ടുപോകുന്ന വേരില്ലാത്ത മനുഷ്യരെക്കുറിച്ച്. ശരണ്യയുടെ അതിജീവനവും The Little Prince ഉം: ഒരു പോഡ്‌കാസ്റ്റ് 'പെരുവഴി കൺമുന്നിലിരിക്കെ പുതുവഴി നീ വെട്ടുന്നാകിൽ പലതുണ്ടേ ദുരിതങ്ങൾ വഴി വെട്ടാൻ പോകുന്നവരോ പല നോവുകൾ നോൽക്കേണം പല കാലം തപസ്സുചെയ്ത് പല പീഡകളേൽക്കേണം' : എൻ .എൻ . കക്കാട്

    30 min
  • ജീവിതം തുടരണമോ? അവസാനിപ്പിക്കണോ? ഹരീഷ് റാണയുടെ ദയാമരണത്തെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ്

    ജീവിതം എപ്പോൾ അവസാനിപ്പിക്കണം എന്നത് മനുഷ്യന്റെ അവകാശമാണോ അതോ ഉത്തരവാദിത്വമാണോ ? ഈ ചോദ്യം ഇവിടെ തുറന്നുകിടക്കട്ടെ . കാരണം ജീവിതത്തിന്റെ അർത്ഥം എന്താണെന്ന് നമുക്ക് പൂർണ്ണമായി മനസ്സിലാകാത്തിടത്തോളം കാലം മരണത്തിന്റെ അർത്ഥവും നമുക്ക് പൂർണമായി ഒരിക്കലും മനസ്സിലാകില്ല .ജീവിതം തുടരണമോ അതോ അവസാനിപ്പിക്കണോ ? ഹരീഷ് റാണയുടെ ദയാമരണത്തെ വലം ചുറ്റുന്ന കഠിനചോദ്യഗ്രഹത്തെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ്

    23 min
  • അമേരിക്ക ഇസ്രയേൽ ഇറാൻ യുദ്ധത്തെക്കുറിച്ച് ഗൾഫിലെ മാതാപിതാക്കൾ കുഞ്ഞുങ്ങളോട് എന്താണ് സംസാരിക്കേണ്ടത്?

    ഡച്ചുകാരുമായുള്ള മാർത്താണ്ഡവർമ്മയുടെ കുളച്ചൽ യുദ്ധവും ബ്രിട്ടീഷുകാരുമായുള്ള പഴശ്ശിയുടേയും സംഘത്തിന്റെയും യുദ്ധവും കഴിഞ്ഞിട്ട് നൂറ്റാണ്ടുകളായി . തിരുവിതാംകൂർ തെക്കുംകൂറിനേയും സാമൂതിരി വള്ളുവനാടിനേയും ആക്രമിച്ചിട്ട് നൂറ്റാണ്ടുകളായി.ആധുനിക മലയാളി കുടുംബങ്ങൾ, അവരുടെ കുഞ്ഞുങ്ങൾ, അവരുടെ ഓർമ്മയിൽ ഇതാദ്യമായി യുദ്ധം നേരിട്ടുകാണുകയാണ്, ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ . അമേരിക്ക -ഇസ്രയേൽ -ഇറാൻ യുദ്ധത്തെക്കുറിച്ച് ഗൾഫിലെ മലയാളി മാതാപിതാക്കൾ കുഞ്ഞുങ്ങളോട് എന്താണ് സംസാരിക്കേണ്ടത് ? യുദ്ധങ്ങൾ കുഞ്ഞുങ്ങളുടെ തലച്ചോറിനെ എങ്ങനെയാണ് ബാധിക്കുന്നത് ?

    15 min
  • ഒരു ഗാനവും ഗായികയും: ബീഗം അഖ്‌തർ പാടിയ सुन्दर सारी मोरी मइके में मैल भई എന്ന ഗാനത്തെക്കുറിച്ച്

    ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .സംഗീതസംബന്ധിയാണിത്.മഹാഗായിക ബീഗം അഖ്‌തർ പാടിയ सुन्दर सारी मोरी मइके में मैल भई എന്ന ഗാനവും ഗായികയുടെ ജീവിതവും.ഒരു കാലഘട്ടത്തിന്റെ ലാവണ്യപ്രാതിനിധ്യമാണ് ആ സംഗീതത്തിൻ്റെ അഴകും മുറിവും.The track that features in the podcast is excerpts from a private live concert performed by Begum Akhtar in 1957. These excerpts are used strictly for educational and illustrative purposes.

    25 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,457 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners