Audio Stories  | Mathrubhumi dotcom

Audio Stories | Mathrubhumi dotcom

By MathrubhumiNewsEntertainment News
Download on the App Store

Audio Stories | Mathrubhumi dotcom episodes

  • കുടുംബത്തെ ഇല്ലാതാക്കിയതിന് കാരണം അച്ഛനോടുള്ള പക, മറയാക്കിയത് ‘സാത്താൻ സേവ’ | Cadell Jeansen Raja


    ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി എന്ന വാര്‍ത്ത കേട്ടാണ് 2017 ഏപ്രില്‍ 8-ന് തലസ്ഥാനം ഉണരുന്നത്. മൂന്ന് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഒരാളുടെ മൃതദേഹം പൊളിത്തീന്‍ കവറിലാക്കി പുതപ്പുകൊണ്ടു പൊതിഞ്ഞ നിലയിലും. നാലുപേരെയും അതിക്രൂരമായി കൊലപ്പെടുത്തിയത് വീട്ടിലെ മൂത്തമകന്‍, കേഡല്‍ ജീന്‍സണ്‍ രാജ. തിരുവനന്തപുരം നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപം ബെയിന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീട്ടിലെ താമസക്കാരായ ഡോ. ജീന്‍ പദ്മ,ഭര്‍ത്താവ് റിട്ടയേര്‍ഡ് പ്രൊഫസറുമായ രാജ തങ്കം,മകള്‍ കാരലിന്‍, ബന്ധുവായ ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. മൂത്തമകന്‍ കേഡല്‍ ഒളിവിലായിരുന്നു. സംഭവസ്ഥലത്തു നിന്ന് രണ്ടു വെട്ടുകത്തിയും രക്തം പുരണ്ട ഒരു മഴുവും ഒരു കന്നാസ് പെട്രോളും പോലീസ് കണ്ടെത്തി. അതിനൊപ്പം തുണിയും ഇരുമ്പും പ്ലാസ്റ്റിക്കും കൊണ്ടുണ്ടാക്കിയ ഒരു മനുഷ്യരൂപവും. ഹോസ്റ്റ്: അനന്യ  

    8 min
  • സർജിക്കൽ സ്ട്രൈക്കിനും ബാലാകോട്ടിനും 6 വർഷങ്ങൾക്കിപ്പുറം OPERATION SINDOOR
    പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പാകിസ്താന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നീക്കം ബുധനാഴ്ച പുലര്‍ച്ചെ യാണ് നടത്തിയത്. പഹല്‍ഗാമിന് തക്ക മറുപടി നല്‍കുമെന്ന് ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു. കണക്കുകള്‍ തീര്‍ക്കപ്പെടാതെ പോവില്ലെന്ന ശക്തമായ നിലപാട് കൂടിയാണ് സൈനിക നടപടിയിലൂടെ വ്യക്തമാവുന്നത്. ഇതാദ്യമായല്ല ഇന്ത്യ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട്‌ സൈനിക നടപടി നടത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയുടെ കരുത്തറിയിച്ച മൂന്നാമത്തെ തിരിച്ചടിയാണിത്. 2016ല്‍ നടന്ന ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റേയും 2019ല്‍ നടന്ന ബാലാക്കോട്ട് വ്യോമാക്രമണത്തിന്റേയും ചൂട് സിരകളില്‍ നിന്നിറങ്ങുന്നതിനും മുന്‍പാണ് പഹല്‍ഗാം ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയിരിക്കുന്നത്.
    4 min
  • ദൃഢമാകുന്ന ഇന്ത്യ-സൗദി അറേബ്യ ബന്ധം | India–Saudi Arabia relations

    ഏപ്രില്‍ 22ന്, ജമ്മു-കാശ്മീരിലെ പഹല്‍ഗാമില്‍ 25 ഇന്ത്യക്കാര്‍ ഭീകരരുടെ വെടിയേറ്റ് മരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യന്‍ തുറമുഖപട്ടണമായ ജിദ്ദയിലായിരുന്നു. രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയ മോദി പരിപാടി വെട്ടിച്ചുരുക്കി ഉടന്‍ ഡല്‍ഹിയിലേക്ക് പറന്നു. പഹല്‍ഗാം ദുരന്തത്തില്‍ ഇന്ത്യക്ക് ആദ്യത്തെ പിന്തുണ സൗദിയില്‍ നിന്നായത് അപ്പോള്‍ സ്വാഭാവികം. ഒന്നരപ്പതിറ്റാണ്ടായി ഇന്ത്യയോട് സൗദി ഭരണകൂടം പുലര്‍ത്തിപ്പോന്ന വലിയ അടുപ്പവും പിന്തുണപ്രഖ്യാപിക്കലിന് കാരണമായി പറയാം. എന്നാല്‍ അതിന് മുമ്പുള്ള സൗദിയുടെ രാഷ്ട്രീയകാലാവസ്ഥ ഓര്‍ത്താല്‍ സൗദിയുടെ പിന്തുണയെ അത്ര ചെറിയൊരു പിന്തുണയായി നമുക്ക് നിസ്സാരവല്‍ക്കരിക്കാനാവില്ല. ഹോസ്റ്റ്: ഭാഗ്യശ്രീ
    12 min
  • കോലി ത്രില്ലടിപ്പിച്ച 14 വർഷം; ഒടുവില്‍ 36-ാം വയസ്സിൽ മടക്കം | Virat Kohli retirement from Test cricket

    ഇത് എളുപ്പമല്ല, ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നു'. വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി കുറിച്ചത് തന്നെയാണ് കിം?ഗ് ആരാധകരും പറയുന്നത്, ഇത് എളുപ്പമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാള്‍, ടെസ്റ്റില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ വിജയങ്ങളിലേക്ക് നയിച്ച നായകന്‍, ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ താരം, അങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുള്ള ഇന്നത്തെ വിരാട് കോലിയെന്ന താരം, ഇന്ത്യന്‍ ക്രിക്കറ്റിലെ ബ്രാന്‍ഡായി വളര്‍ന്ന പതിറ്റാണ്ടുകള്‍ക്ക് കൂടിയാണ് വിരാമമാകുന്നത്. റെഡ്ബോള്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആ പേര് അടയാളപ്പെടുത്തിക്കൊണ്ടാണ് പടിയിറക്കം. ടെസ്റ്റ് ബാറ്റര്‍ എന്ന നിലയില്‍ മാത്രമല്ല നായകനായും സമാനതകളില്ലാത്ത നേട്ടം കൈവരിച്ച ശേഷമാണ് മടക്കം. എങ്കിലും ഇനി ഏകദിനത്തില്‍ മാത്രമായി കോലി കളിക്കുമ്പോള്‍, അത് ഇന്ത്യന്‍ ക്രിക്കറ്റില്‍ നഷ്ടം തന്നെയാണ്.  ഹോസ്റ്റ്: അശ്വതി അയ്‌നിക്കല്‍ 

    6 min
  • ഇന്ത്യയുടെ ബഹിഷ്കരണം തുർക്കിക്ക് എങ്ങനെ തിരിച്ചടിയാവും? | How India’s boycott of Turkish products

    ബോയ്‌കോട്ട് ചെയ്യാനുള്ള ഇന്ത്യക്കാരുടെ നടപടി തുര്‍ക്കിയെയും അസര്‍ബൈജാനെയും എങ്ങനെയാണ് ബാധിക്കുക? ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ കുറഞ്ഞാല്‍ ഈ രാജ്യങ്ങള്‍ക്ക് തിരിച്ചടിയാവുമോ? ഇരുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാവുമോ? എന്തിനാണ് തുര്‍ക്കിയും അസര്‍ബൈജാനും പാകിസ്താന് കുടപിടിക്കുന്നത്?. ഹോസ്റ്റ്: അശ്വതി അയ്‌നിക്കല്‍ 

    14 min
  • പേവിഷബാധ: പ്രതിരോധം പിഴയ്ക്കുന്നതെവിടെ | Rabies Encephaliti
    പേ വിഷബാധ, അഥവാ റാബീസ് എന്‍സഫലൈറ്റിസ് (ൃമയശല െലിരലുവമഹശശേ)െ. ഒരു കാലത്ത് പേടിസ്വപ്നമായിരുന്ന പേ വിഷബാധയെ നമ്മള്‍ തുടച്ചു നീക്കിയതാണ്. എന്നാല്‍ ഈയിടെ നടന്ന ചില സംഭവങ്ങള്‍ നമ്മളെ പേടിപ്പെടുത്തുന്നതാണ്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കൊല്ലം കുന്നിക്കോട് നിയാ ഫൈസലിന്റെ കൈമുട്ടിനാണ് തെരുവുനായയുടെ കടിയേറ്റത്. പ്രതിരോധ കുത്തിവെപ്പ് എടുത്തു കൊണ്ടിരിക്കേ പേവിഷബാധ സ്ഥിരീകരിച്ചു, പിന്നെ മരണത്തിന് കീഴടങ്ങി. മലപ്പുറം സ്വദേശി സിയ ഫാരിസെന്ന ആറുവയസുകാരിക്കുണ്ടായതും സമാന അനുഭവം. എല്ലാ വാക്സിനുകളെടുത്തിട്ടും കുഞ്ഞിനെ രക്ഷിക്കാനായില്ല. പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും ഇതേ രീതിയില്‍ പേ വിഷബാധയേറ്റ് മരണത്തിന് കീഴടങ്ങി. ഒരു മാസത്തിനുള്ളില്‍ പേ വിഷബാധയേറ്റ് മൂന്ന് മരണം. 2021-ന് ശേഷം വാക്സിനെടുത്തിട്ടും 22 പേര്‍ പേവിഷബാധയേറ്റ് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ഹോസ്റ്റ്: സുചിത സുഹാസിനി 




    7 min
  • ട്രോമയിലേക്ക് തള്ളിയിടും, ബന്ധങ്ങൾ ശിഥിലമാക്കും; തിരിച്ചറിയണം ഈ ടോക്സിക് ഓൺലൈൻ ബിഹേവിയറുകൾ | Toxic online behavior

    വൈകാരികമായും മാനസികമായും ട്രോമയില്‍ തള്ളിയിടുമെന്നതാണ് ടോക്‌സിക് ഓണ്‍ലൈന്‍ ബിഹേവിയറുകളുടെ പ്രത്യേകത. കൂടാതെ ഇരയുടെ വ്യക്തിത്വത്തെ തന്നെ ഇത്തരം പ്രവൃത്തികള്‍ കളങ്കമേര്‍പ്പെടുത്തുന്നു. ജോലി നഷ്ടപ്പെടാനും എന്തിനേറെ ബന്ധങ്ങള്‍ ശിഥിലമാക്കുന്നതിലും വഴിവെക്കുന്നു. നിയമങ്ങള്‍ പലത് ഉണ്ടെങ്കിലും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ ഇന്റര്‍നെറ്റ് എന്ന ഒഴുകുന്ന ഇരുട്ടിനിടയില്‍ തപ്പാന്‍ ശരിയായ വ്യവസ്ഥിതികളില്ലെന്ന് സാരം. അവതരണം: അഖില സെല്‍വം 
     

    6 min
  • തീവ്രവാദിയായ ഡോക്ടര്‍,മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍; ആരാണ് തഹാവൂര്‍ റാണ? | Tahawwur Hussain Rana

    2008 നവംബര്‍ 26-ലെ മുംബൈ ഭീകരാക്രമണം .രാജ്യത്തെ ഞെട്ടിച്ച ഏറ്റവും വലിയ ഭീകരാക്രമണം നടന്നിട്ട് 16 വര്‍ഷം പിന്നിടുന്നു. രാജ്യം വിറങ്ങലിച്ചു നിന്ന 60 മണിക്കൂറില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരവാദികള്‍ കവര്‍ന്നെടുത്തത് 166 പേരുടെ ജീവനാണ്. ഈ ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പാക്കിസ്ഥാന്‍ വംശംജനായ തഹാവൂര്‍ റാണയെ അമേരിക്കന്‍ സുപ്രീം കോടതി ഇന്ത്യയ്ക്ക് കൈമാറിയിക്കുകയാണ്.മുംബൈ ഭീകരാക്രമണത്തിന്റെ ഇരകളുടെ നീതിക്കായുള്ള ഇന്ത്യയുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിലെ ഒരു നിര്‍ണായക ചുവടുവയ്പ്പാണിത്. ലോക മനസാക്ഷിയെപ്പോലും ഞെട്ടിച്ച കൊടും ക്രൂരതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് തീവ്രവാദിയായ ഡോക്ടര്‍ തഹാവൂര്‍ ഹുസൈന്‍ റാണ . ആരാണ് ഡോക്ടര്‍ തഹാവൂര്‍ റാണ ?; അവതരണം:  സുജിത സുഹാസിനി 

    4 min
  • സ്വയം തിരുത്തുകയും തിരുത്തല്‍ ശക്തിയാകുകയും ചെയ്ത മാര്‍പാപ്പ | Remembering pope francis
    'ഞാന്‍ നിങ്ങളെ ആശീര്‍വദിക്കും മുമ്പ് നിങ്ങള്‍ എന്നെ ആശീര്‍വദിക്കുക'- 2013 മാര്‍ച്ച് 13-ാം തീയതി ആഗോള കത്തോലിക്കാ സഭയുടെ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പ്രധാന മട്ടുപ്പാവില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തോട് ആദ്യം പറഞ്ഞത് ഈ വാക്കുകളാണിത്. ലോകത്തിന്റെ മറ്റൊരറ്റത്തുനിന്നുമാണ് താന്‍ വരുന്നതെന്നും സ്നേഹത്തിലും സാഹോദര്യത്തിലുമുള്ള ആത്മീയയാത്രയില്‍ ഒരുമിച്ചു ചേരാമെന്നും പാപ്പ പ്രഖ്യാപിച്ചപ്പോള്‍ ആഗോള കത്തോലിക്കാ സഭയെ സംബന്ധിച്ച് അക്ഷരാര്‍ഥത്തില്‍ പുതിയൊരു യുഗം തുടങ്ങുകയായിരുന്നു. ഹോസ്റ്റ്: അഭിനാഥ് തിരുവല്ലത്ത്  

    4 min

About Audio Stories | Mathrubhumi dotcom

From the publisher's feed

Mathrubhumi dotcom Audio Stories