മനുഷ്യന് നാശമടയട്ടെ. എന്താണവന് ഇത്ര നന്ദികെട്ടവനാകാന്‍? ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്? ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ ( അവന്റെ കാര്യം ) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. പിന്നീട് അവന് മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു. അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്റില്‍ മറയ്ക്കുകയും ചെയ്തു. പിന്നീട് അവന് ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്. നിസ്സംശയം, അവനോട് അല്ലാഹു കല്പിച്ചത് അവന് നിര്‍വഹിച്ചില്ല. എന്നാല്‍ മനുഷ്യന് തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ […]