കേരള നവോത്ഥാന നായകരില്‍ പ്രമുഖനായ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ദര്‍ശനവും അനാവരണം ചെയ്യുന്ന ഒരു സംഭാഷണ പരമ്പരയാണിത്, വക്കം മൌലവിയുടെ ജീവ ചരിത്രമായ "പൗരോഹിത്യം വേണ്ട" എന്ന കൃതിയുടെ കര്‍ത്താവും കോഴിക്കോട് വക്കം മൌലവി പഠന കേന്ദ്രം ചെയര്‍മാനുമായ മുജീബ് റഹ്മാന് കിനാലൂര്‍, വക്കം മൌലവിയുടെ മൂന്നാം തലമുറയിലെ പേര മകനായ സമീര്‍ മുനീറുമായി നടത്തുന്ന സംഭാഷണം. ഒന്നാം ഭാഗത്തില്‍ മൌലവിയുടെ കുടുംബ ചരിത്രമാണ് അനാവരണം ചെയ്യുന്നത്. ജനനം, കുടുംബം, ആദ്യകാല വിദ്യാഭ്യാസം , സന്താന പരമ്പര തുടങ്ങിയ വിവരങ്ങള്‍ ഈ എപ്പിസോഡില്‍ കേള്‍ക്കാം.