Uppu Podcast

ബതൂത്തയും സി എച്ചും ഹജ്ജും


Listen Later

'മജീദ് നാട്ടിലുള്ള മാവുകളിലൊക്കെ വലിഞ്ഞുകയറും. അവയുടെ ഉച്ചിയിലെ ചില്ലക്കൊമ്പുകളിൽ പിടിച്ച് ഇലപ്പടർപ്പുകളുടെ മീതേകൂടി അനന്തമായ ലോക വിശാലതയിൽ നോക്കുക അവന് ഒരു രസമാണ്. ചക്രവാളത്തിൻറെ അപ്പുറത്തുള്ള ലോകങ്ങൾ കാണാൻ അവനു കൊതിയാണ്. ഭാവനയിൽ മുഴുകി അവൻ വൃക്ഷത്തിന്റെ ഉച്ചിയിൽ നിൽക്കുമ്പോൾ അടിയിൽ നിന്ന് സുഹ്റ വിളിച്ചു ചോദിച്ചു:
"മക്കം കാണാവോ ചെറ്ക്കാ?"
മജീദ് അതിനുത്തരമായി ഉയരെ മേഘങ്ങളോട് പറ്റിച്ചേർന്നു പറക്കുന്ന പരുന്തുകളുടെ പാട്ട് എന്ന് വിശ്വസിക്കുന്ന വരികൾ സ്വരമാധുര്യത്തോടെ ഉരുവിടും:
"മക്കം കാണാം, മദീനത്തെ പള്ളി കാണാം!"
(ബാല്യകാലസഖി, വൈക്കം മുഹമ്മദ് ബഷീർ)
റസൂൽ (സ) മുതൽ ഇന്ന് വരെ, മക്കയും മദീനയും കാണാനായി കാത്തിരുന്നവരുടേയും ഇറങ്ങിത്തിരിച്ചവരുടെ കഥകൾ കേൾക്കാം!

...more
View all episodesView all episodes
Download on the App Store

Uppu PodcastBy Uppu Podcast