2014ല്‍ ഇന്നസെന്റിലൂടെ സിപിഎം അട്ടിമറി സൃഷ്ടിച്ച മണ്ഡലമാണ് ചാലക്കുടി. ഒരുപരിധി വരെ പി.സി ചാക്കോയുടെ അതിമോഹവും അന്നത്തെ യുഡിഎഫ് തോല്‍വിക്ക് കാരണമായി. ജനകീയനായ മുന്‍ മന്ത്രി സി രവീന്ദ്രനാഥിനെ മത്സരിപ്പിക്കുന്നതിലൂടെ സിപിഎം 2014 ലിലെ അട്ടിമറി ആവര്‍ത്തിക്കാനാണ് കോപ്പുകൂട്ടുന്നത.് തൃശൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ വലിയ ലീഡ് നേടിയാല്‍ വിജയം കൂടെപ്പോരുമെന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്. എന്നാല്‍ ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പിക്കുന്നു യുഡിഎഫ്. ചാലക്കുടിയിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയാണ്. മാധ്യമപ്രവര്‍ത്തകരായ പി.പി ശശീന്ദ്രനും കെ.എ ജോണിയും മനു കുര്യനും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.