Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ലോക്സഭ ഇലക്ഷനില്‍ മാറ്റുരയ്ക്കുന്ന കേരളത്തിലെ 20 മണ്ഡലങ്ങളെയും മാതൃഭൂമിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു... more
FAQs about 20/20 Kerala Story | Mathrubhumi:How many episodes does 20/20 Kerala Story | Mathrubhumi have?The podcast currently has 20 episodes available.
April 24, 2024ഉണ്ണിത്താന് വെല്ലുവിളി 'കണ്ണൂര്‍' : ബിജെപി വോട്ട് കൂടിയാല്‍ തിരിച്ചടി ആര്‍ക്ക് | Kasaragodഉണ്ണിത്താന് വെല്ലുവിളി 'കണ്ണൂര്‍' ബിജെപി വോട്ട് കൂടിയാല്‍ തിരിച്ചടി ആര്ക്ക്കാസര്കോടും മഞ്ചേശ്വരത്തും മൂന്നാമതായി പിന്തള്ളപ്പെടുന്ന അടിയൊഴുക്കാണ് എല്‍ഡിഎഫിന് പ്രധാന തിരിച്ചടി. പയ്യന്നൂരും കല്യാശ്ശേരിയും തൃക്കരിപ്പൂരുമായി ആ വോട്ടുവ്യത്യാസം വീട്ടാനായാല്‍ സിപിഎം കാസര്‍കോട് തിരിച്ചുപിടിക്കാം. അല്ലെങ്കില്‍ ഉണ്ണിത്താന് തന്നെ ജയിക്കാനാണ് സാധ്യത. കാസര്‍കോടിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയാണ് മാധ്യമ പ്രവര്‍ത്തകരായ കെ.എ ജോണിയും പിപി ശശീന്ദ്രനും മനു കുര്യനും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്mvBalakrishnan...more14minPlay
April 24, 2024സുധാകരന്റെ ഭൂരിപക്ഷം ഗണ്യമായി കുറയും, സിപിഎം പിടിച്ചെടുക്കുമോ കണ്ണൂര്‍ | Kannurകണ്ണൂര്‍ രാഷ്ട്രീയമെന്നാല്‍ കെ സുധാകരനും ജയരാജന്മാരും തമ്മിലുള്ള പോരാട്ടമായിരുന്നു നാളിതുവരെ. പക്ഷേ ഇലക്ഷനില്‍ നേരിട്ടുള്ളൊരു ഏറ്റുമുട്ടല്‍ ഇതുവരെ ഉണ്ടായിട്ടുമില്ല. ആദ്യമായാണ് എം.വി ജയരാജനും കെ സുധാകരനും നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. മത്സരിക്കാനില്ലെന്ന് പറഞ്ഞ് മാറി നിന്നിരുന്നെങ്കിലും സുധാകരനല്ലാതെ കണ്ണൂരില്‍ മറ്റാരുമില്ലെന്ന യാഥാര്‍ത്ഥ്യത്തിനൊടുവിലാണ് സുധാകരന് വീണ്ടും കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകുന്നത്. എം.വി ജയരാജന് ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ പ്രവര്‍ത്തകരുടെ വികാരമാണ്. കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ബിജെപിയിലെത്തിയ രഘുനാഥാണ് ബിജെപി സ്ഥാനാര്‍ഥി. രഘു ബിജെപിയ്ക്ക് പുറത്തും വോട്ടുകള്‍ പിടിച്ചാല്‍ അത് സുധാകരന്റെ വോട്ടുകുറയ്ക്കും. എം.പി എന്ന നിലയില്‍ സുധാകരന് മാര്‍ക്കുണ്ടോ. ബിജെപി വോട്ട് കൃത്യമായി രഘുനാഥിന് പോകുമോ. ന്യൂനപക്ഷങ്ങള്‍ സുധാകരനൊപ്പമോ ജയരാജനൊപ്പമോ. ധര്‍മ്മടത്തേയും മട്ടന്നൂരിലേയും ലീഡ് കുറയ്ക്കാനായില്ലെങ്കില്‍ സുധാകരന് വെല്ലുവിളിയാകും. മാധ്യമ പ്രവര്‍ത്തകരായ കെ.എ ജോണിയും പിപി ശശീന്ദ്രനും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more19minPlay
April 24, 2024ഷാഫിയോ ശൈലജയോ; ഫോട്ടോഫിനിഷില്‍ വടകരയുടെ ഉത്തരം എന്താകും | Vatakaraഗ്ലാമര്‍ പോരാട്ടത്തിലൂടെ ശ്രദ്ധേയമായ മണ്ഡലം, ഏറ്റവും ആവേശം നിറഞ്ഞ മത്സരം നടക്കുന്ന മണ്ഡലം. പ്രവചനം അസാധ്യമായ മണ്ഡലം സംസ്ഥാനത്തെ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് വടകര. കെ.കെ ഷൈലജ എന്ന ജനകീയയായ ജനപ്രതിനിധിയെ നിര്‍ത്തി മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയില്‍ സിപിഎം നില്‍ക്കുമ്പോഴാണ് പാലക്കാട് എം.എല്‍.എ ആയിരുന്ന ഷാഫി പറമ്പിലിനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കുന്നത്. ടി.പി ചന്ദ്രശേഖരര്‍ വധം, പാനൂരില്‍ പൊട്ടിയ ബോംബ്, ഒടുവില്‍ വ്യാജ വീഡിയോ വിവാദം. ഇങ്ങനെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ വടകര വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ന്യൂനപക്ഷ വോട്ടുകള്‍ ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് ധ്രുവീകരണ നീക്കങ്ങള്‍. ബിജെപി വോട്ടുകള്‍ അവരുടെ പെട്ടിയില്‍ വീഴുമോ അതോ മറിയുമോ എന്നതും നിര്‍ണായകമാണ്. മാധ്യമ പ്രവര്‍ത്തകരായ കെ.എ ജോണിയും പിപി ശശീന്ദ്രനും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more24minPlay
April 24, 2024കരീംക്ക v/s രാഘവേട്ടന്; മുന്‍തൂക്കം ആര്‍ക്ക് | CALICUTകോണ്‍ഗ്രസോ യുഡിഎഫോ എന്നതിനപ്പുറം എം.കെ രാഘവന് എന്ന വ്യക്തിയോടുള്ള ഇഷ്ടം കോഴിക്കോടിന് കൂടിക്കൂടി വരുകയാണ് ഓരോ തിരഞ്ഞെടുപ്പിലും. കരീംക്കയിലൂടെ രാഘവേട്ടന്റെ ജൈത്രയാത്രയ്ക്ക് സിപിഎം തടയിടുമോ? കോഴിക്കോടെ വിജയസാധ്യതകള്‍ ിലയിരുത്തുകയാണ് മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണി, പി പി ശശീന്ദ്രന്, മനു കുര്യന് എന്നിവര്‍. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍, പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് ...more18minPlay
April 24, 2024രമ്യ ഹരിദാസിന് വെല്ലുവിളിയായി ആലത്തൂര്‍; സിപിഎം ലക്ഷ്യം കാണുമോ | Alathurസിപിഎമ്മിന്റെ കുത്തകയായിരുന്ന മണ്ഡലം 2019 ല്‍ രമ്യാ ഹരിദാസ് എന്ന പുതുമുഖ സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ അട്ടിമറി വിജയം പിടിച്ചെടുത്തു. അക്ഷരാര്‍ത്ഥത്തില്‍ അന്ന് യുഡിഎഫിനെ പോലും ഞെട്ടിച്ച തിരഞ്ഞെടുപ്പ് ഫലമായിരുന്നു ആലത്തൂരിലേത്. മന്ത്രി കെ. രാധാകൃഷ്ണനെന്ന ജനകീയനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാണ് എല്‍ഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങുന്നത്. ആലത്തൂരിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണി, പി പി ശശീന്ദ്രന്, മനു കുര്യന് എന്നിവര്‍. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍, പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് ...more14minPlay
April 23, 2024രാഹുലിന്റെ ഭൂരിപക്ഷം കുറയുമോ; മറിയുന്ന വോട്ടുകള്‍ ആരുടെ പെട്ടിയില്‍ വീഴും |Wayanadരാജ്യത്തെ തന്നെ ശ്രദ്ധേയമായ മണ്ഡലങ്ങളില്‍ ഒന്നാണ് വയനാട്. രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷം കുറയുമോ കൂടുമോ എന്നതാണ് വയനാട്ടിലെ മത്സരം. ആനി രാജയുടെ മികച്ച സ്ഥാനാര്‍ത്ഥിത്വം, സംസ്ഥാനത്തെ തങ്ങളുടെ ഏറ്റവും സമുന്നതനായ നേതാവിനെ തന്നെ അങ്കത്തട്ടിലിറക്കി കെ.സുരേന്ദ്രനിലൂടെ മത്സരം കടുപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ബിജെപി, വന്യജീവി ആക്രമണവും ആതുരസേവനരംഗത്തുള്പ്പെടെ വയനാട് നേരിടുന്ന പിന്നോക്കാവസ്ഥയും ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പ്. വയനാട്ടിലെ രാഷ്ട്രീയ സാഹചര്യം കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more21minPlay
April 23, 2024പൊന്നാനിയില്‍ 2014 ലെ സാഹചര്യമെന്ന് LDF; സമസ്തയില്‍ ലീഗിന് കൈപൊള്ളുമോ | Ponnaniമുസ്ലിം ലീഗ് തുടര്‍ച്ചയായി ജയിക്കുമ്പോഴും പൊന്നാനിയില്‍ ഇടതുപക്ഷത്തിന് സാധ്യതയുള്ള മണ്ഡലമാണ് പൊന്നാനി. 2014 ലില്‍ 25,410 വോട്ട് മാത്രമായിരുന്നു ഇ.ടിക്ക് ഭൂരിപക്ഷം കിട്ടിയത്. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും മണ്ഡലം മാറിയെത്തിയ സ്ഥാനാര്‍ഥിയും സിഎഎ പോലുള്ള വിഷയങ്ങളുമാണ് മാറ്റങ്ങള്‍. പൊന്നാനിയില്‍ എല്‍ഡിഎഫിന് പ്രതീക്ഷയ്ക്ക് വകയുണ്ടോ. മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും അവലോകനം ചെയ്യുന്നു.സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more13minPlay
April 23, 2024ഭൂരിപക്ഷം കുറയ്ക്കാന്‍ ഉറച്ച് എല്‍ഡിഎഫ്; മലപ്പുറത്ത് അത്ഭുതം പ്രതീക്ഷിക്കാമോ | Malappuramയുഡിഎഫിന്റെ ഏറ്റവും സുരക്ഷിതമായ കോട്ടയാണ് മലപ്പുറം. ലീഗ് സ്ഥാനാര്‍ഥികള്‍ മാത്രം വിജയിക്കുന്ന മണ്ഡലം. പൗരത്വ വിഷയം അടക്കം ചര്‍ച്ചയാകുന്ന ഈ തിരഞ്ഞെടുപ്പില്‍ സമസ്തയും ലീഗും തമ്മിലുള്ള ഭിന്നതയുടെ സാഹചര്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അത്ഭുതം പ്രതീക്ഷിക്കാമോ..കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more15minPlay
April 23, 2024തൃശൂരില്‍ കളംമാറി; 60,000 വോട്ട് കൂടി നേടുമോ സുരേഷ് ഗോപി | Thrissurശക്തമായ ത്രികോണ മത്സരം. ഫലം അറിയാന്‍ കേരളം ഏറ്റവും ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍. അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍, ഹൈ വോള്‍ട്ടേജ് പ്രചാരണം വിവാദങ്ങളില്‍ തൃശ്ശൂരില്‍ പോരാട്ടം പൊടിപാറുകയാണ്. സുരേഷ് ഗോപിയിലൂടെ ബിജെപി, ലീഡറുടെ മകനെ കളത്തിലിറക്കി യുഡിഎഫിന്റെ സര്‍പ്രൈസ്. ജനകീയനായ നേതാവിനെ രംഗത്തിറക്കി എല്‍ഡിഎഫും പോരിനിറങ്ങിയപ്പോള്‍ തൃശ്ശൂരില്‍ പ്രവചനം അസാധ്യം. തൃശ്ശൂരിലെ അടിയൊഴുക്കുകള്‍ വിലയിരുത്തുകയാണ് മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും പിപി ശശീന്ദ്രനും, സൗണ്ട് മിക്സിങ്; പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ് ...more20minPlay
April 23, 2024പാലക്കാട് ബിജെപി വോട്ട് കൂടാം; ചോരുക ആരുടെ വോട്ട് | Palakkadസിപിഎമ്മിന്റെ ഉറച്ച കോട്ട പൊളിച്ചാണ് വി.കെ ശ്രീകണ്ഠന് ഡല്‍ഹി ടിക്കറ്റെടുത്തത്. സീറ്റ് തിരിച്ചുപിടിക്കാന്‍ പൊളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവന് കളത്തിലിറങ്ങുമ്പോള്‍ ബിജെപി സി കൃഷ്ണകുമാറിലൂടെ മത്സരം ത്രികോണമാക്കി മാറ്റാന്‍ ശ്രമിക്കുന്നു. കെ.എ ജോണി പിപി ശശീന്ദ്രന് മനു കുര്യന് എന്നിവര്‍ ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍ അല്‍ഫോന്‍സ പി ജോര്‍ജ്...more14minPlay
FAQs about 20/20 Kerala Story | Mathrubhumi:How many episodes does 20/20 Kerala Story | Mathrubhumi have?The podcast currently has 20 episodes available.