രാജ്യത്തെ തന്നെ ശ്രദ്ധേയമായ മണ്ഡലങ്ങളില്‍ ഒന്നാണ് വയനാട്. രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷം കുറയുമോ കൂടുമോ എന്നതാണ് വയനാട്ടിലെ മത്സരം. ആനി രാജയുടെ മികച്ച സ്ഥാനാര്‍ത്ഥിത്വം, സംസ്ഥാനത്തെ തങ്ങളുടെ ഏറ്റവും സമുന്നതനായ നേതാവിനെ തന്നെ അങ്കത്തട്ടിലിറക്കി കെ.സുരേന്ദ്രനിലൂടെ മത്സരം കടുപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ബിജെപി, വന്യജീവി ആക്രമണവും ആതുരസേവനരംഗത്തുള്‍പ്പെടെ വയനാട് നേരിടുന്ന പിന്നോക്കാവസ്ഥയും ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പ്. വയനാട്ടിലെ രാഷ്ട്രീയ സാഹചര്യം കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്