Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ലോക്സഭ ഇലക്ഷനില്‍ മാറ്റുരയ്ക്കുന്ന കേരളത്തിലെ 20 മണ്ഡലങ്ങളെയും മാതൃഭൂമിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു... more
FAQs about 20/20 Kerala Story | Mathrubhumi:How many episodes does 20/20 Kerala Story | Mathrubhumi have?The podcast currently has 20 episodes available.
April 19, 2024ചാലക്കുടിയില്‍ ബെന്നിക്ക് എളുപ്പമല്ല, രവീന്ദ്രനാഥ് ഫാക്ടര്‍ നിര്‍ണായകം | chalakudy2014ല്‍ ഇന്നസെന്റിലൂടെ സിപിഎം അട്ടിമറി സൃഷ്ടിച്ച മണ്ഡലമാണ് ചാലക്കുടി. ഒരുപരിധി വരെ പി.സി ചാക്കോയുടെ അതിമോഹവും അന്നത്തെ യുഡിഎഫ് തോല്‍വിക്ക് കാരണമായി. ജനകീയനായ മുന്‍ മന്ത്രി സി രവീന്ദ്രനാഥിനെ മത്സരിപ്പിക്കുന്നതിലൂടെ സിപിഎം 2014 ലിലെ അട്ടിമറി ആവര്‍ത്തിക്കാനാണ് കോപ്പുകൂട്ടുന്നത.് തൃശൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ വലിയ ലീഡ് നേടിയാല്‍ വിജയം കൂടെപ്പോരുമെന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്. എന്നാല്‍ ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പിക്കുന്നു യുഡിഎഫ്. ചാലക്കുടിയിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയാണ്. മാധ്യമപ്രവര്‍ത്തകരായ പി.പി ശശീന്ദ്രനും കെ.എ ജോണിയും മനു കുര്യനും. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more13minPlay
April 18, 2024ഹൈബിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ ഷൈന്‍, ജയത്തോളമെത്തുമോ ? | Ernakulamകേരളത്തിന് കോണ്‍ഗ്രസിന് ഏറ്റവും അടിത്തറയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് എറണാകുളം. കഴിഞ്ഞ തവണയും ഹൈബി ഈഡനെ വലിയ ഭൂരിപക്ഷം നല്കി വിജയിപ്പിച്ച മണ്ഡലം. അപ്രതീക്ഷിതമായി കെ.ജെ ഷൈന്‍ എന്ന വനിതാ സ്ഥാനാര്‍ഥിയെ നിര്‍ത്തി ഇടതുപക്ഷം ഇത്തവണ നടത്തുന്ന പരീക്ഷണം ഹൈബിയ്ക്ക് വെല്ലുവിളി ആകുമോ. കെ.എ ജോണിയും പിപി ശശീന്ദ്രനും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more20minPlay
April 18, 2024വിജയഫോര്‍മുല മാറി; ഹൈറേഞ്ചിന്റെ പിന്തുണ ഡീനോ അതോ ജോയ്സിനോ | Idukki2019 ല്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസായിരുന്നു. ഹൈറേഞ്ചും ലോറേഞ്ചും ഒരു പോലെ കോണ്‍ഗ്രസിനെ തുണച്ചു. ഇത്തവണ കാര്യങ്ങള്‍ ആകെ മാറി. വന്യമൃഗ ശല്യവും കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും ഇടുക്കികാരുടെ വോട്ടിനെ സ്വാധീനിക്കും അതുറപ്പ്. കെ.എ ജോണിയും പിപി ശശീന്ദ്രനും മനു കുര്യനും ഇടുക്കിയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ ചര്‍ച്ചചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more15minPlay
April 17, 2024ചോരുന്ന വോട്ട് നിര്‍ണായകം പത്തനംതിട്ട ഈസി വാക്കോവര്‍ ആവില്ല | Pathanamthittaആകാംഷ നിറഞ്ഞ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ശബരിമല വികാരം ആഞ്ഞടിച്ച 2019 ലെ ഇലക്ഷന് വിജയിച്ചില്ലെങ്കില്‍ പോലും രണ്ട് ലക്ഷത്തില്‍പ്പരം വോട്ടുകളുമായി ബിജെപി നേട്ടം കൊയ്തിരുന്നു. ബിജെപി എ ക്ലാസ് മണ്ഡലമായി കരുതുന്ന പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് അനില്‍ ആന്റണിയെ ആണ് രംഗത്തിറക്കിയിരിക്കുന്നത്. എല്‍ഡിഎഫിന് വേണ്ടി മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കും യുഡിഎഫിന് വേണ്ടി ആന്റോ ആന്റണിയും ആണ് അങ്കത്തട്ടില്‍. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ സാഹചര്യം വിലയിരുത്തുകയാണ് മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണി പി.പി ശശീന്ദ്രന് മനു കുര്യന് എന്നിവര്‍. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് ...more17minPlay
April 17, 2024ടെന്‍ഷന്‍ ചാഴികാടനോ? കോട്ടയത്തെ കണ്ഫ്യൂഷന് | Kottayamവര്‍ഷങ്ങള്‍ക്ക് ശേഷം കേരളാ കോണ്‍ഗ്രസ്സുകള്‍ നേരിട്ട് ഏറ്റുമുട്ടുകയാണ് ഒരു ലോക്സഭാ സീറ്റില്‍. യുഡിഎഫില്‍ നിന്ന് ജയിച്ച് ഇടത്തേക്ക് ട്രാക്ക് മാറ്റിയ തോമസ് ചാഴിക്കാടന് ഇതാദ്യമായി ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. പി.ജെ. ജോസഫിന്റെ വിശ്വസ്തന് ഫ്രാന്‍സിസ് ജോര്‍ജിനെ നിര്‍ത്തി കണക്കുതീര്‍ക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും. പോരാട്ടത്തിന് പുതിയ മാനം നല്കി തുഷാര്‍ വെള്ളാപ്പള്ളി കൂടി കളത്തിലിറങ്ങിയതോടെ അടിയൊഴുക്കുകള്‍ ഉറപ്പായി. വിജയച്ചിരി ജോസിന്റേതാകുമോ ജോസഫിന്റേതാകുമോ. കെ.എ ജോണിയും പിപി ശശീന്ദ്രനും മനു കുര്യനും വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് ...more16minPlay
April 16, 2024കനല്‍ത്തരി കെടുത്തുമോ കെ.സി | Alappuzha2019ല്‍ ഒറ്റ സീറ്റിലേക്ക് എല്‍ഡിഎഫ് ചുരുങ്ങിയപ്പോള്‍ കനല് ഒരു തരി മതിയെന്ന് ഇടതുപക്ഷം ആശ്വസിച്ചത് ആലപ്പുഴ ചൂണ്ടിയാണ്. എ എം ആരിഫ് എന്ന ആ കനല് കെടുത്താന്‍ കെ.സി വേണുഗോപാല്‍ എന്ന ഏറ്റവും സമുന്നതായ നേതാവിനെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. ശോഭ സുരേന്ദ്രനെ തന്നെ ഗോദയിലിറക്കി ബിജെപിയും ത്രികോണ പോരിന് കോപ്പുകൂട്ടുമ്പോള്‍ ഇത്തവണ ആലപ്പുഴയില്‍ പോരാട്ടം കടുക്കും. കെ.എ ജോണിയും പി.പി ശശീന്ദ്രനും മനു കുര്യനും മൂന്നു പേരുടെയും സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more16minPlay
April 16, 2024റെക്കോഡ് സൃഷ്ടിക്കുമോ കൊടിക്കുന്നില്‍, അതോ ഇത്തവണ കാലിടറുമോ | Mavelikkaraമാവേലിക്കരയെ കൊടിക്കുന്നില്‍ സുരേഷിന്റെ കുത്തക മണ്ഡലം എന്നുവിശേഷിപ്പിക്കാം. കാരണം കഴിഞ്ഞ ഒന്‍പത് തവണ മത്സരിച്ചപ്പോള്‍, എല്‍ഡിഎഫ് ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെ തന്നെ പുറത്തിറക്കിയിട്ടും രണ്ടേ രണ്ട് തവണ മാത്രമാണ് കൊടിക്കുന്നില്‍ പരാജയമറിഞ്ഞത്. പത്താം അങ്കത്തിന് ഇറങ്ങുന്ന കൊടിക്കുന്നില്‍ ഇത്തവണയും വിജയിച്ചാല്‍ ഏറ്റവും കുടുതല്‍ കൂടുതല്‍ തവണ എം.പിയാകുന്നയാള് എന്ന റെക്കോര്‍ഡ് കൊടിക്കുന്നിലിന് സ്വന്തമാകും. എല്‍.ഡി.എഫിന് വേണ്ടി അരുണ്‍കുമാറും എന്‍.ഡി എയ്ക്ക് വേണ്ടി ബിഡിജെഎസില്‍ നിന്ന് ബൈജു കലാശാലയുമാണ് അങ്കത്തട്ടിലിറങ്ങുന്നത്. കെ.എ ജോണിയും പി.പി ശശീന്ദ്രനും മനു കുര്യനും മാവേലിക്കരയിലെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more15minPlay
April 16, 2024താരപ്രഭാവത്തിന് പ്രേമചന്ദ്രന്റെ പ്രഭാവം തകര്‍ക്കാനാകുമോ | Kollamസിപിഎമ്മിന് കണ്ണിലെ കരടാണ് എന്‍.കെ പ്രേമചന്ദ്രന്. ആദ്യം എം.എ ബേബിയെന്ന അതികായനെയും രണ്ടാമത് നിലവിലെ മന്ത്രി കെ.എന്‍ ബാലഗോപാലിനെയും അട്ടിമറിച്ച പ്രേമചന്ദ്രന് ഹാട്രിക്ക് ലക്ഷ്യമിടുന്നു. പ്രേമചന്ദ്രന്റെ തേരോട്ടത്തിന് തടയിടാന്‍ ചലചിത്രതാരവും കൊല്ലം എംഎല്‍എയുമായ മുകേഷിനെ സിപിഎം കളത്തിലിറക്കിയപ്പോള്‍ ചലചിത്ര താരമായ കൃഷ്ണകുമാര്‍ ആണ് ബിജെപിക്ക് വേണ്ടി കൊല്ലത്ത് നിന്ന് ജനവിധി തേടുന്നത്. ജനങ്ങള്‍ക്കിടയില്‍ പ്രേമചന്ദ്രന് ഉണ്ടാക്കിയെടുത്ത സ്വീകാര്യതയ്ക്ക് തടയിടാന്‍ താരങ്ങള്‍ക്കാകുമോ. മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണി, പിപി ശശീന്ദ്രന്, മനു കുര്യന് എന്നിവര്‍ വിശകലനം ചെയ്യുന്നു. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് ...more13minPlay
April 15, 2024ആറ്റിങ്ങല്‍ എല്‍ഡിഎഫ് തിരിച്ചുപിടിക്കുമോ? | Attingalഒരിക്കല്‍ സിപിഎമ്മിന്റെ കോട്ടയായിരുന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. ഏകദേശം നാലാം പതിറ്റാണ്ടോളം സിപിഎമ്മിന്റെ ഭാഗമായിരുന്ന മണ്ഡലം കഴിഞ്ഞ തവണ യൂഡിഎഫ് തരംഗത്തില്‍ അടിപതറുകയായിരുന്നു. ഇത്തവണ ആറ്റിങ്ങല്‍ തി രിച്ചുപിടിക്കാന് എല്‍ഡിഎഫിനാകുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും പിപിശശീന്ദ്രനും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബിഎസ്....more16minPlay
April 15, 2024തരൂരിനെ കൈവിടുമോ ? തിരുവനന്തപുരത്തിന്റെ മനസിലെന്ത് | Thiruvananthapuramതരൂര്‍ തുടര്‍ച്ചയായി മൂന്നാം തവണയും തിരുവന്തപുരത്ത് നിന്ന് പാര്‍ലമെന്റിലേക്ക് എത്തുമോ. പന്ന്യന്‍ രവീന്ദ്രനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇടതുമുന്നണിക്കാകുമോ. തലസ്ഥാനത്ത് താമര വിരിയിക്കാന്‍ രാജീവ് ചന്ദ്രശേഖറിനാകുമോ? മാതൃഭൂമിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കെ.എ ജോണിയും പി.പി ശശീന്ദ്രനും മനുകുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്...more19minPlay
FAQs about 20/20 Kerala Story | Mathrubhumi:How many episodes does 20/20 Kerala Story | Mathrubhumi have?The podcast currently has 20 episodes available.