2019ല്‍ ഒറ്റ സീറ്റിലേക്ക് എല്‍ഡിഎഫ് ചുരുങ്ങിയപ്പോള്‍ കനല്‍ ഒരു തരി മതിയെന്ന് ഇടതുപക്ഷം ആശ്വസിച്ചത് ആലപ്പുഴ ചൂണ്ടിയാണ്. എ എം ആരിഫ് എന്ന ആ കനല്‍ കെടുത്താന്‍ കെ.സി വേണുഗോപാല്‍ എന്ന ഏറ്റവും സമുന്നതായ നേതാവിനെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. ശോഭ സുരേന്ദ്രനെ തന്നെ ഗോദയിലിറക്കി ബിജെപിയും ത്രികോണ പോരിന് കോപ്പുകൂട്ടുമ്പോള്‍ ഇത്തവണ ആലപ്പുഴയില്‍ പോരാട്ടം കടുക്കും. കെ.എ ജോണിയും പി.പി ശശീന്ദ്രനും മനു കുര്യനും മൂന്നു പേരുടെയും സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.