2019 ല്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസായിരുന്നു. ഹൈറേഞ്ചും ലോറേഞ്ചും ഒരു പോലെ കോണ്‍ഗ്രസിനെ തുണച്ചു. ഇത്തവണ കാര്യങ്ങള്‍ ആകെ മാറി. വന്യമൃഗ ശല്യവും കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും ഇടുക്കികാരുടെ വോട്ടിനെ സ്വാധീനിക്കും അതുറപ്പ്. കെ.എ ജോണിയും പിപി ശശീന്ദ്രനും മനു കുര്യനും ഇടുക്കിയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ ചര്‍ച്ചചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്