മാവേലിക്കരയെ കൊടിക്കുന്നില്‍ സുരേഷിന്റെ കുത്തക മണ്ഡലം എന്നുവിശേഷിപ്പിക്കാം. കാരണം കഴിഞ്ഞ ഒന്‍പത് തവണ മത്സരിച്ചപ്പോള്‍, എല്‍ഡിഎഫ് ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെ തന്നെ പുറത്തിറക്കിയിട്ടും രണ്ടേ രണ്ട് തവണ മാത്രമാണ് കൊടിക്കുന്നില്‍ പരാജയമറിഞ്ഞത്. പത്താം അങ്കത്തിന് ഇറങ്ങുന്ന കൊടിക്കുന്നില്‍ ഇത്തവണയും വിജയിച്ചാല്‍ ഏറ്റവും കുടുതല്‍ കൂടുതല്‍ തവണ എം.പിയാകുന്നയാള്‍ എന്ന റെക്കോര്‍ഡ് കൊടിക്കുന്നിലിന് സ്വന്തമാകും. എല്‍.ഡി.എഫിന് വേണ്ടി അരുണ്‍കുമാറും എന്‍.ഡി എയ്ക്ക് വേണ്ടി ബിഡിജെഎസില്‍ നിന്ന് ബൈജു കലാശാലയുമാണ് അങ്കത്തട്ടിലിറങ്ങുന്നത്. കെ.എ ജോണിയും പി.പി ശശീന്ദ്രനും മനു കുര്യനും മാവേലിക്കരയിലെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.