ആകാംഷ നിറഞ്ഞ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ശബരിമല വികാരം ആഞ്ഞടിച്ച 2019 ലെ ഇലക്ഷന്‍ വിജയിച്ചില്ലെങ്കില്‍ പോലും രണ്ട് ലക്ഷത്തില്‍പ്പരം വോട്ടുകളുമായി ബിജെപി നേട്ടം കൊയ്തിരുന്നു. ബിജെപി എ ക്ലാസ് മണ്ഡലമായി കരുതുന്ന പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് അനില്‍ ആന്റണിയെ ആണ് രംഗത്തിറക്കിയിരിക്കുന്നത്. എല്‍ഡിഎഫിന് വേണ്ടി മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കും യുഡിഎഫിന് വേണ്ടി ആന്റോ ആന്റണിയും ആണ് അങ്കത്തട്ടില്‍. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ സാഹചര്യം വിലയിരുത്തുകയാണ് മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണി പി.പി ശശീന്ദ്രന്‍ മനു കുര്യന്‍ എന്നിവര്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്