സിപിഎമ്മിന് കണ്ണിലെ കരടാണ് എന്‍.കെ പ്രേമചന്ദ്രന്‍. ആദ്യം എം.എ ബേബിയെന്ന അതികായനെയും രണ്ടാമത് നിലവിലെ മന്ത്രി കെ.എന്‍ ബാലഗോപാലിനെയും അട്ടിമറിച്ച പ്രേമചന്ദ്രന്‍ ഹാട്രിക്ക് ലക്ഷ്യമിടുന്നു. പ്രേമചന്ദ്രന്റെ തേരോട്ടത്തിന് തടയിടാന്‍ ചലചിത്രതാരവും കൊല്ലം എംഎല്‍എയുമായ മുകേഷിനെ സിപിഎം കളത്തിലിറക്കിയപ്പോള്‍ ചലചിത്ര താരമായ കൃഷ്ണകുമാര്‍ ആണ് ബിജെപിക്ക് വേണ്ടി കൊല്ലത്ത് നിന്ന് ജനവിധി തേടുന്നത്. ജനങ്ങള്‍ക്കിടയില്‍ പ്രേമചന്ദ്രന്‍ ഉണ്ടാക്കിയെടുത്ത സ്വീകാര്യതയ്ക്ക് തടയിടാന്‍ താരങ്ങള്‍ക്കാകുമോ. മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണി, പിപി ശശീന്ദ്രന്‍, മനു കുര്യന്‍ എന്നിവര്‍ വിശകലനം ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്