ശക്തമായ ത്രികോണ മത്സരം. ഫലം അറിയാന്‍ കേരളം ഏറ്റവും ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍. അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍, ഹൈ വോള്‍ട്ടേജ് പ്രചാരണം വിവാദങ്ങളില്‍ തൃശ്ശൂരില്‍ പോരാട്ടം പൊടിപാറുകയാണ്. സുരേഷ് ഗോപിയിലൂടെ ബിജെപി, ലീഡറുടെ മകനെ കളത്തിലിറക്കി യുഡിഎഫിന്റെ സര്‍പ്രൈസ്. ജനകീയനായ നേതാവിനെ രംഗത്തിറക്കി എല്‍ഡിഎഫും പോരിനിറങ്ങിയപ്പോള്‍ തൃശ്ശൂരില്‍ പ്രവചനം അസാധ്യം. തൃശ്ശൂരിലെ അടിയൊഴുക്കുകള്‍ വിലയിരുത്തുകയാണ് മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും പിപി ശശീന്ദ്രനും, സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്