20/20 Kerala Story | Mathrubhumi

ഷാഫിയോ ശൈലജയോ; ഫോട്ടോഫിനിഷില്‍ വടകരയുടെ ഉത്തരം എന്താകും | Vatakara


Listen Later


ഗ്ലാമര്‍ പോരാട്ടത്തിലൂടെ ശ്രദ്ധേയമായ മണ്ഡലം, ഏറ്റവും ആവേശം നിറഞ്ഞ മത്സരം നടക്കുന്ന മണ്ഡലം. പ്രവചനം അസാധ്യമായ മണ്ഡലം  സംസ്ഥാനത്തെ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് വടകര. കെ.കെ ഷൈലജ എന്ന ജനകീയയായ ജനപ്രതിനിധിയെ നിര്‍ത്തി മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയില്‍ സിപിഎം നില്‍ക്കുമ്പോഴാണ് പാലക്കാട് എം.എല്‍.എ ആയിരുന്ന ഷാഫി പറമ്പിലിനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കുന്നത്.  ടി.പി ചന്ദ്രശേഖരര്‍ വധം, പാനൂരില്‍ പൊട്ടിയ ബോംബ്, ഒടുവില്‍ വ്യാജ വീഡിയോ വിവാദം. ഇങ്ങനെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ വടകര വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ന്യൂനപക്ഷ വോട്ടുകള്‍ ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് ധ്രുവീകരണ നീക്കങ്ങള്‍. ബിജെപി വോട്ടുകള്‍ അവരുടെ പെട്ടിയില്‍ വീഴുമോ അതോ മറിയുമോ എന്നതും നിര്‍ണായകമാണ്. മാധ്യമ പ്രവര്‍ത്തകരായ കെ.എ ജോണിയും പിപി ശശീന്ദ്രനും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
...more
View all episodesView all episodes
Download on the App Store

20/20 Kerala Story | MathrubhumiBy Mathrubhumi