കണ്ണൂര്‍ രാഷ്ട്രീയമെന്നാല്‍ കെ സുധാകരനും ജയരാജന്‍മാരും തമ്മിലുള്ള പോരാട്ടമായിരുന്നു നാളിതുവരെ. പക്ഷേ ഇലക്ഷനില്‍ നേരിട്ടുള്ളൊരു ഏറ്റുമുട്ടല്‍ ഇതുവരെ ഉണ്ടായിട്ടുമില്ല. ആദ്യമായാണ് എം.വി ജയരാജനും കെ സുധാകരനും നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. മത്സരിക്കാനില്ലെന്ന് പറഞ്ഞ് മാറി നിന്നിരുന്നെങ്കിലും സുധാകരനല്ലാതെ കണ്ണൂരില്‍ മറ്റാരുമില്ലെന്ന യാഥാര്‍ത്ഥ്യത്തിനൊടുവിലാണ് സുധാകരന്‍ വീണ്ടും കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകുന്നത്. എം.വി ജയരാജന്‍ ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ പ്രവര്‍ത്തകരുടെ വികാരമാണ്. കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ബിജെപിയിലെത്തിയ രഘുനാഥാണ് ബിജെപി സ്ഥാനാര്‍ഥി. രഘു ബിജെപിയ്ക്ക് പുറത്തും വോട്ടുകള്‍ പിടിച്ചാല്‍ അത് സുധാകരന്റെ വോട്ടുകുറയ്ക്കും. എം.പി എന്ന നിലയില്‍ സുധാകരന് മാര്‍ക്കുണ്ടോ. ബിജെപി വോട്ട് കൃത്യമായി രഘുനാഥിന് പോകുമോ. ന്യൂനപക്ഷങ്ങള്‍ സുധാകരനൊപ്പമോ ജയരാജനൊപ്പമോ. ധര്‍മ്മടത്തേയും മട്ടന്നൂരിലേയും ലീഡ് കുറയ്ക്കാനായില്ലെങ്കില്‍ സുധാകരന് വെല്ലുവിളിയാകും. മാധ്യമ പ്രവര്‍ത്തകരായ കെ.എ ജോണിയും പിപി ശശീന്ദ്രനും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്