ഇന്ന് 2025 ജനുവരി 17
ഇന്ന് രാമു ശതാഭിഷിക്തനാകുകയാണ് .
ജി . അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന തരംഗസൃഷ്ടിയായ കാർട്ടൂണിലെ കേന്ദ്രപാത്രങ്ങളിലൊരാളായ രാമുവിന്റെ ജനനത്തീയതി ഇന്നാണ്. 'പൂരം പിറന്ന പുരുഷൻ' എന്നും ജാതകവശാൽ പറയാം.
ഈ ഇതിഹാസ കാർട്ടൂൺ ആഖ്യാനത്തിൻ്റെ കൂറുറ്റ വായനക്കാരിലൊരാളായ, എല്ലാ ലക്കവും കാണാതറിയാവുന്ന, ഡി . അഷ്ടമൂർത്തി ദില്ലി -ദാലിയിൽ ആ വലിയ ലോകത്തിലെ ചെറുതല്ലാത്ത കഥാപാത്രങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് സംസാരിക്കുന്നു .
ചെറിയ മനുഷ്യരും വലിയ ലോകവും സമ്പൂർണ്ണ സമാഹാരത്തെക്കുറിച്ച് ദില്ലി -ദാലിയിലെ മൂന്നാമത്തെ പോഡ്കാസ്റ്റാണിത്.
രാമുവിന് പിറന്നാൾ ആശംസകൾ .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ