മഹാ പിടിവാശിക്കാരിയും അഹങ്കാരിയുമായിരുന്നു ചിന്നുത്തത്ത. അതുകൊണ്ടുതന്നെ അവൾക്ക് കൂട്ടുകാരേ ഇല്ലായിരുന്നു. ഒരു ദിവസം തീറ്റ തേടാനായി ചിന്നുത്തത്ത കൂടുവിട്ടിറങ്ങി. അവൾ പറന്നു പറന്ന് മനോഹരമായിട്ടുള്ള ഒരു കാട്ടിൽ എത്തി. ‘ഹായ് എന്തു ഭംഗിയുള്ള കാട് നിറയ പൂക്കളും ഇഷ്ടംപോലെ കായ്കനികളും അയ്യടാ’ ചിന്നുതത്ത അത്ഭുതപ്പെട്ടു. പെട്ടെന്ന് ആ വഴി ഒരു കുഞ്ഞു തേനീച്ച പാറിവന്നു എന്നിട്ട് പറഞ്ഞു. തത്തേ തത്തേകുഞ്ഞേ എന്തിനു വന്നു കാട്ടിൽ നീ വേഗം പോകൂ വേഗം പോകൂ പോയില്ലെങ്കിൽ ആപത്ത്. ഇതും പറഞ്ഞ് കുഞ്ഞു തേനീച്ച പാറിപ്പോയി. കഥ: നിരൂപ. സൗണ്ട് മിക്സിങ്: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.