Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച... more
FAQs about Minnaminni kathakal | Mathrubhumi:How many episodes does Minnaminni kathakal | Mathrubhumi have?The podcast currently has 200 episodes available.
January 16, 2026തണ്ണിമത്തൻ കുട്ടപ്പൻ | മിന്നാമിന്നിക്കഥകൾ | Podcastപാപ്പി ചേട്ടന് ഉഗ്രൻ ഒരു പച്ചക്കറി തോട്ടം ഉണ്ട്. അവിടെ തടിച്ചു ഉരുണ്ടൊരു തണ്ണിമത്തൻ ഉണ്ടായിരുന്നു. കുട്ടപ്പൻ എന്നായിരുന്നു അവന്റെ പേര്. മറ്റു തണ്ണിമത്തങ്ങകളെക്കാൾ തടിയുള്ള അവനെ എല്ലാവരും കളിയാക്കും. തൊട്ടടുത്ത വള്ളിയിലെ തക്കാളിക്കുട്ടന്മാരാണ് അതിന് ഏറ്റവും മുന്നിൽ. പരിഹാസം കേട്ട് കേട്ട്, എന്ന് വെച്ചാൽ പരിഹാസം എന്ന് പറഞ്ഞാൽ കളിയാക്കൽ, കളിയാക്കൽ കേട്ട് കേട്ട് തണ്ണിമത്തൻ കുട്ടപ്പന് മടുത്തു. അങ്ങനെ അവൻ വ്യായാമം ചെയ്യാൻ തീരുമാനിച്ചു. ദിവസവും രാവിലെ അവൻ നേരത്തെ ഉണർന്ന് തടി കുറക്കാൻ വ്യായാമങ്ങൾ ഒക്കെ ചെയ്യാൻ തുടങ്ങി.കേൾക്കാം മിന്നാമിന്നിക്കഥകൾ. അവതരണം. ആർ.ജെ.അച്ചു.ശബ്ദമിശ്രണം:എസ്.സുന്ദർ.പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്....more4minPlay
January 12, 2026ഈസ്റ്റർ ബ്രഡ് | മിന്നാമിന്നിക്കഥകൾ | Podcastഅവതരണം: ആർ.ജെ. അച്ചു. ശബ്ദമിശ്രണം: സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്....more4minPlay
January 09, 2026കനകമലയിലെ കണിയൊരുക്കം | മിന്നാമിന്നിക്കഥകൾ | Podcastകനകമല കാട്ടിലെ കണിക്കൊന്നകളൊക്കെ പൂത്തുലഞ്ഞു. കാട്ടിലെങ്ങും വിഷുവിന്റെ തിക്കും തിരക്കുമായി. വിഷുവിന്റെ തലേദിവസം വെളുമ്പൻ കരടി പറഞ്ഞു, "കാട്ടിൽ നമുക്കൊരു പൂക്കണി വെക്കാം, എല്ലാവർക്കും കണി കാണാം. ഓരോരുത്തരും ഓടിപ്പോയി കണി വസ്തുക്കൾ കൊണ്ടുവരൂ..."ഇത് കേൾക്കേണ്ട താമസം ഓരോ മൃഗവും ഓരോ വഴിക്ക് പാഞ്ഞുപോയി. കേൾക്കാം മിന്നാമിന്നിക്കഥകൾ. അവതരണം: ആർ.ജെ. അച്ചു.ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്....more5minPlay
January 05, 2026അപ്പുവും കൂട്ടുകാരും | മിന്നാമിന്നിക്കഥകൾ | Podcastഇന്നത്തെ നമ്മുടെ കഥ അപ്പുവിന്റെയും കൂട്ടുകാരുടെയും ആണ്. തെച്ചിക്കാട്ടിലെ കുട്ടിക്കൊമ്പനായിരുന്നു അപ്പു. കൂട്ടുകാർക്ക് എന്ത് ആവശ്യം വന്നാലും ആദ്യം ഓടിയെത്തുന്നത് അപ്പു ആണ്.അവതരണം: ആർ.ജെ. അച്ചു. ശബ്ദമിശ്രണം: സുന്ദർ.എസ്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്....more4minPlay
January 02, 2026പാവം കുഞ്ഞാറ്റ | മിന്നാമിന്നിക്കഥകൾ | Podcastഇടവപ്പാതി മഴക്കാലത്ത് ഒരു ദിവസം - ഈ ഇടവപ്പാതി എന്താണെന്ന് അമ്മയുടെ അടുത്ത് ചോദിച്ചു മനസ്സിലാക്കണേ - ഇടവപ്പാതി മഴക്കാലത്ത് ഒരു ദിവസം അപ്പുണ്ണിയും അനുജത്തി അമ്മിണിയും സ്കൂൾ വിട്ട് വീട്ടിലെത്തി. അപ്പോൾ ദാ മുറ്റത്ത് ഒരു പാവം കുഞ്ഞാറ്റക്കുരുവി കൂട് ഉണ്ടാക്കാൻ പണിപ്പെടുന്നു. ദൂരെ എവിടെയോ നിന്ന് നാരുകളും ചകിരിയും പഞ്ഞിയും കുഞ്ഞി ചുള്ളിക്കമ്പുകളും തന്റെ കുഞ്ഞി കൊക്കിൽ ഒതുക്കി പലവട്ടം പറന്നുവന്ന് കൂടുണ്ടാക്കുകയായിരുന്നു പാവം കുഞ്ഞാറ്റഅവതരണം: ആർ.ജെ. അച്ചു. ശബ്ദമിശ്രണം: സുന്ദർ.എസ്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്....more4minPlay
December 29, 2025പുതുവത്സര കാർണിവൽ | മിന്നാമിന്നിക്കഥകൾ | Podcastമയിലാടും കുന്നിലെ പക്ഷികളും മൃഗങ്ങളും ഒക്കെ ചേർന്ന് പുതിയ വർഷം കൊണ്ടാടാനുള്ള ആലോചനയിൽ ആയിരുന്നു. ആനയും സിംഹവും കരടിയും കടുവയും കാട്ടുപോത്തും മയിലും കുയിലും പ്രാവും പരുന്തും തത്തയും എല്ലാം കൂട്ടത്തിൽ ഉണ്ടായിരുന്നു.നവവർഷത്തിനെ എതിരേൽക്കാൻ നല്ലൊരു കാർണിവൽ ആയാലോ എന്ന് ഡിംബൻ കരടി ചോദിച്ചു. കാർണിവൽ എന്നാൽ ഘോഷയാത്രയും സമ്മേളനവും കലോത്സവവും എല്ലാം ചേർന്ന വലിയൊരു മേളയാണെന്ന് അഴകൻ മയിൽ വിശദീകരിച്ചു കൊടുത്തു. അഴകൻ മയിലിന്റെ നേതൃത്വത്തിൽ പക്ഷികളും മൃഗങ്ങളും കാർണിവലിനായി ഒരുങ്ങാൻ തുടങ്ങി. അവതരണം: ആർ.ജെ. അച്ചു. കഥ: സിപ്പി പള്ളിപ്പുറം. ശബ്ദമിശ്രണം: സുന്ദർ.എസ്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്....more5minPlay
December 26, 2025അമറൻ്റെ അഹങ്കാരം | മിന്നാമിന്നിക്കഥകൾ | Podcastമഹാ അഹങ്കാരിയായിരുന്നു അമറൻ സിംഹം ഉറക്കം ഉണർന്നാൽ അമറൻ നീണ്ടു നിവർന്ന് ഉറക്കെ ഗർജിക്കും. തന്റെ തലയിലെയും കഴുത്തിലെയും നീളമുള്ള രോമങ്ങളൊക്കെ വിറപ്പിച്ച് വലിയ പല്ലുകൾ കാട്ടി ഒന്ന് മുരളും. എന്നിട്ട് തന്നോട് തന്നെ പറയും ശക്തന്മാരിൽ ശക്തൻ ഞാൻ, ഞാനാണല്ലോ രാജാവും എന്നെ വെല്ലാൻ ആരാലും കഴിയില്ലല്ലോ കട്ടായം. പിന്നെ ഇരതേടിയുള്ള യാത്ര. ഒരു ദിവസം അമറൻ വഴിയിൽ ഒരു കുരങ്ങിനെ കണ്ടു.അവതരണം: ആർ.ജെ. കഥ: വഴിത്തല രവി. അച്ചു. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്....more5minPlay
December 22, 2025പൊന്നനും കുഞ്ഞനും | മിന്നാമിന്നിക്കഥകൾ | Podcastകണ്ടംകുളത്തിലെ കല്ലുകൾക്കിടയിലെ പുത്തിലായിരുന്നു ട്ടോ നമ്മുടെ കുഞ്ഞൻതവളയുടെ താമസം. കുഞ്ഞൻതവളയുടെ ഉറ്റ ചങ്ങാതി ആയിരുന്നു പൊന്നനാമ, എന്ന് വെച്ചാൽ ക്ലോസ് ഫ്രണ്ട് ആയിരുന്നു, നല്ല സുഹൃത്തായിരുന്നു. അപ്പോ ഒരു ദിവസം കുഞ്ഞൻതവള പൊത്തിലിരുന്ന്, അതായത് കുഞ്ഞു വീടാണ് തവളയുടെ മണ്ണിന്റെ ഇടയിലുള്ള പൊത്തിലിരുന്ന് ഉറക്കെ കരഞ്ഞു. എങ്ങനെയാ തവള കരയുക? പൊക്റോം പൊക്രോം.കുഞ്ഞന്തവളയുടെ കരച്ചില് കേട്ട പൊന്നനാമ കുളത്തിന്റെ അടിത്തട്ടിൽ നിന്ന് പൊന്തി വന്നിട്ട് ചോദിച്ചേ "എന്തിനാണ് കുഞ്ഞ ഇങ്ങനെ കരയുന്നത്?". അപ്പോ കുഞ്ഞന്‍തവള പറഞ്ഞു "മഴയുടെ വരവറിയിക്കാനാ ഞാൻ കരയുന്നത്. ദേ കണ്ടില്ലേ മാനത്തേക്ക് നോക്കൂ മഴക്കാർ നിറഞ്ഞു വരുന്നത് കാണുന്നില്ലേ?". പൊന്നനാമ്മ മാനത്തേക്ക് നോക്കി. ആ ശരിയാണല്ലോ മാനത്താകെ മഴക്കാർ നിറഞ്ഞിട്ടുണ്ട്.അപ്പോഴാണ് കല്ലിനടിയിൽ നിന്ന് മെല്ലെ തല പുറത്തേക്കിട്ടു നോക്കുന്ന നീർക്കോലി അണ്ണനെ പൊന്നനാമ കണ്ടത്. കേൾക്കാം കുട്ടിക്കഥകൾ. കഥ:രമേശ് ചന്ദ്ര വർമ്മ ആർ. അവതരണം: ആർ.ജെ. അച്ചു. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്....more4minPlay
December 19, 2025ചോണനുറുമ്പിന്റെ ചങ്ങാട യാത്ര | മിന്നാമിന്നിക്കഥകൾ | Podcastചോലമലയിലായിരുന്നു ചോണനുറുമ്പിന്റെ താമസം. ഒരു ദിവസം ചോണനുറുമ്പ് പുഴക്കരികിൽ എത്തി. പുഴയിലെ വെള്ളം കണ്ടപ്പോഴേ നമ്മുടെ ചോണനുറുമ്പിന് വലിയ സന്തോഷമായി. പുഴയിലെ നല്ല ഒഴുക്കും ഓളവും ഉണ്ട്. ഈ ഓളത്തിൽ തത്തി കളിക്കാൻ എന്ത് രസമായിരിക്കും എന്ന് ചോണനുറുമ്പ് ആലോചിച്ചു. അപ്പോഴാണ് പുഴവക്കലൂടെ ഒരു ചെറിയ തടികഷ്ണം ഒഴുകി വരുന്നത് ചോണനുറുമ്പ് കണ്ടത്. വേഗം തന്നെ ചോണനുറുമ്പ് ഒരുവിധത്തിൽ തത്തിപ്പിടിച്ച് ആ തടികഷ്ണത്തിന് മുകളിൽ കയറികൂടി. "ഹായ് എന്ത് രസം! എനിക്ക് ചങ്ങാടം കിട്ടിയേ!" എന്ന് ചോണനുറുമ്പ് വിളിച്ചുകൂവി. ഓളങ്ങളിൽ തത്തികളിച്ച് ചങ്ങാടം മെല്ലെ പുഴയിലൂടെ ഇങ്ങനെ ഒഴുകി തുടങ്ങി. കേൾക്കാം മിന്നാമിന്നിക്കഥകൾ.അവതരണം: ആർ.ജെ.അച്ചുപ കഥ: രമേശ് ചന്ദ്രവർമ്മ ആർ. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്....more4minPlay
December 15, 2025പച്ചത്തുമ്പി | മിന്നാമിന്നിക്കഥകൾ | Podcastമീനുമോളുടെ വീടിന്റെ അടുത്തെ ഒരു പച്ചിലക്കാട് ഉണ്ടായിരുന്നു. പച്ചിലക്കാട്ടിൽ അതിസുന്ദരനായ ഒരു പച്ചത്തുമ്പി ഉണ്ടായിരുന്നു. എന്ത് ചന്താണെന്നോ അവനെ കാണാൻ. പച്ചവാലും നീല ചിറകുകളും ചുവന്ന തലയും ഉള്ള അവനെ എത്ര കണ്ടാലും കൊതിതീരില്ല. ഒരു ദിവസം വൈകുന്നേര മീനുമോള് പച്ചിലക്കാടിന അടുത്ത് വന്ന് പച്ചത്തുമ്പിയെ കണ്ട് രസിക്കുകയായിരുന്നു. മീനുമോള് ചോദിച്ചു പച്ചത്തുമ്പി ചങ്ങാതി എന്നുടെ കൂടെ പോരുന്നോ എന്നുടെ കൂടെ പോന്നാൽ ഞാൻ പാലും തേനും നൽകിടാം പക്ഷേ പച്ചത്തുമ്പി ഉണ്ടോ അത് കേൾക്കുന്നു. അവൻ നൃത്തം ചെയ്ത് നൃത്തം ചെയ്ത് പച്ചിലക്കാടിന്റെ ഉച്ചിയിലേക്ക് ഉയർന്നു. കേൾക്കാം മിന്നാമിന്നി കഥകൾ. അവതരണം: ആർ.ജെ. അച്ചു. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്....more4minPlay
FAQs about Minnaminni kathakal | Mathrubhumi:How many episodes does Minnaminni kathakal | Mathrubhumi have?The podcast currently has 200 episodes available.