പാപ്പി ചേട്ടന് ഉഗ്രൻ ഒരു പച്ചക്കറി തോട്ടം ഉണ്ട്. അവിടെ തടിച്ചു ഉരുണ്ടൊരു തണ്ണിമത്തൻ ഉണ്ടായിരുന്നു. കുട്ടപ്പൻ എന്നായിരുന്നു അവന്റെ പേര്. മറ്റു തണ്ണിമത്തങ്ങകളെക്കാൾ തടിയുള്ള അവനെ എല്ലാവരും കളിയാക്കും. തൊട്ടടുത്ത വള്ളിയിലെ തക്കാളിക്കുട്ടന്മാരാണ് അതിന് ഏറ്റവും മുന്നിൽ. പരിഹാസം കേട്ട് കേട്ട്, എന്ന് വെച്ചാൽ പരിഹാസം എന്ന് പറഞ്ഞാൽ കളിയാക്കൽ, കളിയാക്കൽ കേട്ട് കേട്ട് തണ്ണിമത്തൻ കുട്ടപ്പന് മടുത്തു. അങ്ങനെ അവൻ വ്യായാമം ചെയ്യാൻ തീരുമാനിച്ചു. ദിവസവും രാവിലെ അവൻ നേരത്തെ ഉണർന്ന് തടി കുറക്കാൻ വ്യായാമങ്ങൾ ഒക്കെ ചെയ്യാൻ തുടങ്ങി.കേൾക്കാം മിന്നാമിന്നിക്കഥകൾ. അവതരണം. ആർ.ജെ.അച്ചു.ശബ്ദമിശ്രണം:എസ്.സുന്ദർ.പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.