ഇടവപ്പാതി മഴക്കാലത്ത് ഒരു ദിവസം - ഈ ഇടവപ്പാതി എന്താണെന്ന് അമ്മയുടെ അടുത്ത് ചോദിച്ചു മനസ്സിലാക്കണേ - ഇടവപ്പാതി മഴക്കാലത്ത് ഒരു ദിവസം അപ്പുണ്ണിയും അനുജത്തി അമ്മിണിയും സ്കൂൾ വിട്ട് വീട്ടിലെത്തി. അപ്പോൾ ദാ മുറ്റത്ത് ഒരു പാവം കുഞ്ഞാറ്റക്കുരുവി കൂട് ഉണ്ടാക്കാൻ പണിപ്പെടുന്നു. ദൂരെ എവിടെയോ നിന്ന് നാരുകളും ചകിരിയും പഞ്ഞിയും കുഞ്ഞി ചുള്ളിക്കമ്പുകളും തന്റെ കുഞ്ഞി കൊക്കിൽ ഒതുക്കി പലവട്ടം പറന്നുവന്ന് കൂടുണ്ടാക്കുകയായിരുന്നു പാവം കുഞ്ഞാറ്റ
അവതരണം: ആർ.ജെ. അച്ചു. ശബ്ദമിശ്രണം: സുന്ദർ.എസ്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.