മയിലാടും കുന്നിലെ പക്ഷികളും മൃഗങ്ങളും ഒക്കെ ചേർന്ന് പുതിയ വർഷം കൊണ്ടാടാനുള്ള ആലോചനയിൽ ആയിരുന്നു. ആനയും സിംഹവും കരടിയും കടുവയും കാട്ടുപോത്തും മയിലും കുയിലും പ്രാവും പരുന്തും തത്തയും എല്ലാം കൂട്ടത്തിൽ ഉണ്ടായിരുന്നു.നവവർഷത്തിനെ എതിരേൽക്കാൻ നല്ലൊരു കാർണിവൽ ആയാലോ എന്ന് ഡിംബൻ കരടി ചോദിച്ചു. കാർണിവൽ എന്നാൽ ഘോഷയാത്രയും സമ്മേളനവും കലോത്സവവും എല്ലാം ചേർന്ന വലിയൊരു മേളയാണെന്ന് അഴകൻ മയിൽ വിശദീകരിച്ചു കൊടുത്തു. അഴകൻ മയിലിന്റെ നേതൃത്വത്തിൽ പക്ഷികളും മൃഗങ്ങളും കാർണിവലിനായി ഒരുങ്ങാൻ തുടങ്ങി. അവതരണം: ആർ.ജെ. അച്ചു. കഥ: സിപ്പി പള്ളിപ്പുറം. ശബ്ദമിശ്രണം: സുന്ദർ.എസ്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.