Euphorbia Hirta ഇതാണ് ചിത്തിര പാലയുടെ ശാസ്ത്രീയ പേരു. ചിത്തിര പാല പല തരം ഉണ്ട്
ഒരു കൈപ്പിടി അളവ് ഇതിന്റെ ഇല എടുത്തു നെയ്യ് , ചെറു പയര്‍ ചേര്‍ത്തു വഴറ്റി എടുത്തു കഴിച്ചാല്‍ വായ് പുണ്ണ് , ചുണ്ട് വെടിച്ചു കീറുന്നത് ,അള്‍സര്‍ ഫിഷര്‍ എന്നിവകള്‍ ശമിക്കും .
ഇതിന്റെ പൂവ് എടുത്തു പാല് ചേര്‍ത്തു മഷി പോലെ അരച്ച് നാടന്‍ പശുവിന് പാലില്‍ കലക്കി രാവിലെ വെറും വയറ്റില്‍ ഒരാഴ്ച കഴിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും .
ചിത്തിരപാല ഇലയും വെളുത്തുള്ളിയും ചുവന്നുള്ളിയും ചേര്‍ത്തു നല്ലവണ്ണം അരച്ച് ചോറിന്റെ കൂടെ കഴിച്ചാല്‍ മലബന്ധം മാറും .ശരീര ഉഷ്ണം കുറയും .
ചിത്തിര പാല ഇല അരച്ച് പരുക്കളില്‍ നീര് ഉള്ളിടത്ത് പുരട്ടിയാല്‍ അവകള്‍ പെട്ടെന്ന് ശമിക്കും .
ചിത്തിരപാല ഇല അരച്ച് പശുവിന് മോരില്‍ രാവിലെ വെറും വയറ്റില്‍ 5 ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ വെള്ള പോക്ക് ശമിക്കും .
ചിത്തിര പാല ഇല പൊട്ടിക്കുമ്പോള്‍ വരുന്ന പാല് അരിമ്പാറ /tags നു മുകളില്‍ രണ്ടോ മൂന്നോ ദിവസം പുരട്ടിയാല്‍ അവ പൊഴിഞ്ഞു പോകും .