ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവുമാണ് ബില്ലി ഐലിഷ്. (ജനനം: ഡിസംബർ 18, 2001). 2016 ൽ ഓഷ്യൻ ഐസ് എന്ന തന്റെ ഗാനം സൗണ്ടക്ളൗഡിൽ അപ്ലോഡ് ചെയ്തതോടെ ആണ് ഇവർ മാധ്യമ ശ്രദ്ധ നേടുന്നത്. ഇതു പിന്നീട് ഇന്റർസ്കോപ് റെക്കോർഡ് സബ്സിഡിയറിയായ ഡാർക്ക്റൂം പ്രകാശനം ചെയ്തു. തന്റെ സംഗീതവും തത്സമയ ഷോകളുമായി സഹകരിക്കുന്ന സഹോദരൻ ഫിന്നിയാസാണ് ഈ ഗാനം രചിച്ച് നിർമ്മിച്ചത്. ഇവരുടെ ആദ്യ ഇപി, ഡോണ്ട് സ്മൈൽ അറ്റ് മി (2017), യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ആദ്യ 15 സ്ഥാനങ്ങളിൽ എത്തി.
എലിഷിന്റെ ആദ്യ സ്റ്റുഡിയോ ആൽബം, വൻ വി ആൾ ഫാൾ അസ്ലീപ് , വൈറ വി ഡു ഗോ ? (2019), ബിൽബോർഡ് 200 ചാർട്ടിൽ ഒന്നാംസ്ഥനത്തായി അരങ്ങേറ്റം കുറിക്കുകയും യുഎസിൽ 2019 ലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ആൽബമായി മാറുകയും ചെയ്തു. യുകെയിലും ഇത് ഒന്നാം സ്ഥാനത്തെത്തി. ഈ ആൽബത്തിലെ ആറ് ഗാനങ്ങൾ ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ ആദ്യ 40 ഇത് ഇടം പിടിച്ചു ഈ ആൽബത്തിൽ അടങ്ങിയിരിക്കുന്നു: " വെൻ പാർട്ടി ഓവർ ", " ബറി എ ഫ്രണ്ട് ", " വിഷ് യു വർ ഗേ ", " സാനി ", " എവരിതിംഗ് ഐ വാണ്ടഡ് ", " ബാഡ് ഗൈ ", എന്നിവയായിരുന്നു ആ ഗാനങ്ങൾ . ഇതിൽ അവസാനത്തേത് എലിഷിന്റെ യുഎസിലെ ബിൽബോർഡ് ഹോട് 100 ചാർട്ടിൽ ഒന്നാംസ്ഥനത്തെത്തുന്ന ആദ്യ ഗാനമായി മാറി.
അഞ്ച് ഗ്രാമി അവാർഡുകൾ, രണ്ട് അമേരിക്കൻ മ്യൂസിക് അവാർഡുകൾ, രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ, മൂന്ന് എംടിവി വീഡിയോ മ്യൂസിക് അവാർഡുകൾ എന്നിവയാണ് എലിഷിനു ലഭിച്ചിട്ടുള്ള പുരസ്ക്കാരങ്ങൾ . നാല് പ്രധാന ഗ്രാമി വിഭാഗങ്ങൾ ആയ , മികച്ച പുതിയ ആർട്ടിസ്റ്റ്, റെക്കോർഡ് ഓഫ് ദ ഇയർ, സോംഗ് ഓഫ് ദ ഇയർ, ആൽബം ഓഫ് ദ ഇയർ എന്നിവ ഒരേ വർഷം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യത്തെ വനിതയുമാണ് ഇവർ