
Sign up to save your podcasts
Or


ഡെന്നീസ് ജോസഫിനെ അനുസ്മരിക്കുമ്പോൾ - സ്മരണാഞ്ജലി മെയ് 11
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബര് 20ന് എം.എൻ. ജോസഫിെൻറയും ഏലിയാമ്മ ജോസഫിെൻറയും മകനായി ജനിച്ച ഡെന്നീസ് ജോസഫ് ഏറ്റുമാനൂര് സര്ക്കാര് ഹൈസ്കൂളിലും കുറവിലങ്ങാട് ദേവമാതാ കോളജിലുമായി വിദ്യാഭ്യാസം പൂര്ത്തിയാക്കി. പിന്നീട് ഫാര്മസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി.
'കട്ട് കട്ട്' എന്ന സിനിമ വാരികയുടെ സബ് എഡിറ്റർ ആയാണ് കരിയർ ആരംഭിക്കുന്നത്. 1985ൽ ജേസി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ 'ഈറൻസന്ധ്യ'യുടെ കഥ എഴുതിയാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. 80കളിലെയും 90കളിലെയും നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥയെഴുതി.
നിറക്കൂട്ട്, രാജാവിെൻറ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് എന്നിങ്ങനെ തിയറ്ററുകളെ ഇളക്കിമറിച്ചതുള്പ്പെടെ 47 ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി. അഗ്രജൻ, തുടർക്കഥ, അപ്പു, അഥർവ്വം, മനു അങ്കിൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിൾ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. 'സിദ്ധി'യാണ് ആദ്യ ചെറുകഥ.
2013ല് പ്രിയദര്ശന് സംവിധാനം ചെയ്ത 'ഗീതാഞ്ജലി'യാണ് അവസാനമായി തിരക്കഥയെഴുതിയ ചിത്രം. നടന് ജോസ് പ്രകാശിെൻറ മരുമകനാണ്. ഭാര്യ: ലീന, മക്കള്: എലിസബത്ത്, റോസി, ജോസ്.
അശ്വിൻറെ ചെമ്മീൻ കൃഷിയെക്കുറിച്ച് - ഞാറ്റുവേല - മേയ് 11
അന്താരാഷ്ട്ര നേഴ്സസ് ദിനം - മെയ് 12 - നേരും പൊരുളും
നേരും പൊരുളും - കോവിഡ് ജാഗ്രതാ, സാമ്പത്തികപ്രതിസന്ധി
From the publisher's feed