
Sign up to save your podcasts
Or


ഡോ. ഇന്ദു കിഷോർ - ഇന്ദിരാ ആയുർവേദിക്സ്
പ്രസവശേഷം 95 ദിവസം വരെയോ അടുത്ത ആർത്തവം തുടങ്ങുന്നവരെയോ ആണ് ഒരു സ്ത്രീയെ ആയുർവേദത്തിൽ പ്രസൂതി എന്ന് കണക്കാക്കുന്നത്.പ്രസവശേഷം ശരിയായ പരിചരണം അത്യാവശ്യമാണ് .അത് ശരിയായ ആരോഗ്യം വീണ്ടെടുക്കുന്നതിനും,ഗർഭാശയം ചുരുങ്ങി പൂർവ്വസ്ഥിതിയിലാകാനും കൂടാതെ കുഞ്ഞിനാവശ്യമായ പാലുണ്ടാകാനും രോഗബാധയുണ്ടാകാതിരിക്കുന്നതിനും പ്രസവാനുബന്ധമായ അമിത രക്തശോഷണം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു
പ്രസവാനന്തര ശുശ്രൂഷയിൽ പ്രാവീണ്യവും,പരിചയസമ്പത്തും ഉള്ള അമ്മമാർ വൈദ്യ നിർദ്ദേശപ്രകാരമാണ് ചികിത്സ ആരംഭിക്കുന്നത് .നാല് മാസത്തോളം നീണ്ടു നിൽക്കുന്ന ചികിത്സയാണ് പ്രസവാനന്തര ശുശ്രൂഷ .പ്രസവാനന്തരം സ്ത്രീകൾക്ക് 64 തരം രോഗങ്ങളുണ്ടാകാവുന്നതായി ആയുർവേദം നിഷ്കർഷിക്കുന്നു .
പ്രസവാനന്തരം അമ്മയ്ക്ക്കും കുഞ്ഞിനും പ്രത്യേകം തയ്യാറാക്കിയ എണ്ണകളും മരുന്നുകളുമാണ് ഉപയോഗിക്കുന്നത് .
ഗർഭകാലത്തും പ്രസവസമയത്തും ,പ്രസവാനന്തരവും നൽകുന്ന ശ്രദ്ധയും പരിചരണവും അവർക്കുണ്ടാകുന്ന രോഗം ,മരണം എന്നിവയെ പ്രതിരോധിച്ചു ആരോഗ്യവും ആയുസ്സും നിലനിർത്തുവാൻ സഹായിക്കും ...
From the publisher's feed