ഡോക്ടർ പൽപ്പുവിന്റെ ഒരു മകന് ഒരിക്കൽ കൈയ്യിൽ ഒരു മുറിവുപറ്റി. ചികിൽസിച്ചത് തിരുവനന്തപുരത്തെ റിട്ടയർ ചെയ്ത ഒരു ഡോക്ടർ മാധവൻ പിള്ളയാണ് . പ്രതിഫലം നൽകിയപ്പോൾ അപ്പോത്തിക്കരി അത് വിനയപൂർവം നിരസിച്ചു , എന്നിട്ട് ഡോക്ടർ പൽപ്പുവിനോട് പറയാൻ ഒരു സന്ദേശം കൊടുത്തയച്ചു :
'ജാതിക്കാരണത്താൽ താങ്കൾക്ക് നിഷേധിച്ച medical സീറ്റ് അന്ന് ലഭിച്ചത് ഈയുള്ളവനാണ്. അതിനാൽ ചെറിയ ഒരു പെൻഷൻ വാങ്ങി ഞാൻ ജീവിച്ചുപോരുന്നു. താങ്കൾ ആതുരസേവാരംഗത്ത് മൈസൂരിലും ബറോഡയിലും ചെയ്ത മഹത്തായ കാര്യങ്ങളെക്കുറിച്ച് എനിക്കറിയാം'.
മൈസൂരിൽ നിന്നും ഡോക്ടർ പൽപ്പു തിരുവനന്തപുരത്തെത്തി, ശ്രീമൂലം തിരുന്നാളിനെ കാണുവാൻ. വെറും മുണ്ടുമാത്രമുടുത്ത് മേൽമുണ്ടിടാതെയേ രാജാവിന്റെ മുന്നിൽ ചെല്ലാവൂ. പാന്റ്സും കോട്ടുമിട്ട് ചെന്ന ഡോക്ടറെ രാജാവ് കണ്ടതായി ഗൗനിച്ചില്ല.
പുതിയ രാജഭക്തർക്ക് ഇതൊക്കെ ഓർമ്മ ഉണ്ടായിരിക്കണം.
ടി .കെ മാധവൻ എഴുതിയ 'ഡോക്ടർ പൽപ്പു: ഒരു ജീവചരിത്രം' എന്ന പുസ്തകത്തിന്റെ വായനാനുഭവമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .
തിരുവനന്തപുരം മൈത്രി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സ്നേഹപൂർവ്വം,
എസ് . ഗോപാലകൃഷ്ണൻ
01 ഫെബ്രുവരി 2024
https://www.dillidalipodcast.com/