സ്‌കൂള്‍ വിട്ട് കഴിഞ്ഞാല്‍ പിന്നെ വീട്ടിലെത്താന്‍ ധൃതിയായിരിക്കും. വീട്ടില്‍ നമ്മളെയും കാത്ത് അമ്മയുണ്ടാക്കിയ പലഹാരങ്ങളുണ്ടാകും. പഴംപൊരിയും, ഓട്ടടയും, ഇലയടയും, ലൗലെറ്ററെന്ന വിളിപ്പേരുള്ള ഏലാഞ്ചിയുമൊക്കെ നമ്മളെ കാത്ത് മേശപ്പുറത്തുണ്ടാകും. ചാറ്റ് മസാലയുടെ പുതിയ എപ്പിസോഡില്‍ നാല്മണിപലഹാരങ്ങളുടെ കൊതിപ്പിക്കുന്ന ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും അശ്വതി അനില്‍കുമാറും. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി. ജോര്‍ജ്. സൗണ്ട് മിക്‌സിങ്: സുന്ദര്‍