Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
നല്ല മൊരിഞ്ഞ പൊറോട്ടയ്ക്ക്, ക്രിസ്പി ആയിട്ടുള്ള ദോശയ്ക്ക് , പതുപതുത്ത അപ്പത്തിന് എരുവും പുളിയും മധുരവും അല്ലാതെ, വേറെ ചില കഥകള്‍ കൂടി പറയാനുണ്ടാകും. വിശപ്പ് മാറ്റുന്നതിന് അപ്പുറം ഭക്ഷണം ഓര്‍മ്മകളാണ്. ... more
FAQs about Chat- Masala | Mathrubhumi:How many episodes does Chat- Masala | Mathrubhumi have?The podcast currently has 10 episodes available.
May 29, 2024മഴ, കഞ്ഞി, ഉണക്കമീന്‍ കൊണ്ടാട്ടം,വറ്റല്‍; ആഹാ അന്തസ്സ് | Kondattamമാങ്ങാ,ചക്ക, പയര്‍,വെണ്ടയ്ക്ക, പാവയ്ക്ക, മീന്‍, ഇറച്ചി, തുടങ്ങി ചോറ് വരെ കയ്യില്‍ കിട്ടുന്നതെല്ലാം വേനല്‍ക്കാലത്ത് ഉണക്കിസൂക്ഷിക്കുന്ന ശീലം മലയാളിക്കുണ്ട്. വറ്റലുകളായും കൊണ്ടാട്ടങ്ങളായും നാലുമണിപലഹാരങ്ങളായും ഈ ഉണക്കലുകള്‍ മഴക്കാലത്ത് കറുമുറെ കൊറിക്കാനായി നമ്മുടെ ഡൈനിങ് ടേബിളില്‍ എത്തും. വേനല്‍ക്കാലത്തേക്കായി ഭക്ഷ്യവിഭവങ്ങള്‍ ഇങ്ങനെ ഉണക്കിസൂക്ഷിക്കുക എന്നത് നമ്മുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. പഞ്ഞമാസക്കാലത്തേക്കൊരു കരുതിവയ്ക്കല്. തകര്‍ത്ത് പെയ്യുന്ന മഴനോക്കിയിരുന്ന കറുമുറെ കൊറിയ്ക്കുന്ന ഉണക്കല്‍ വിഭവങ്ങളുടെ വിശേഷങ്ങളുമായി ചാറ്റ് മസാലയില്‍ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും ഒപ്പും അഞ്ജന രാമത്തും. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more26minPlay
April 19, 2024പച്ചവെള്ളമോ, കഞ്ഞിവെള്ളമോ ! ദാഹം മാറ്റാൻ ഏറ്റവും നല്ലതേത് ? | Podcastവേനല്‍ ആണ്, നല്ല കത്തുന്ന വേനല്‍, ഒപ്പം കൊടും ചൂടും. എന്തൊക്കെ കുടിച്ചാല്‍ ദാഹം മാറ്റാം എന്ന ഗവേഷണത്തിലാണ് മലയാളികള്‍, മോരുംവെള്ളം മുതല്‍ സര്‍ബത്തും ജ്യൂസും പല വിധം മൊയ്റ്റോസും മലയാളികള്‍ മാറി മാറി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മലയാളികള്‍ക്കിടയില്‍ ജനപ്രിയമായ പാനീയമായങ്ങളെക്കുറിച്ചാണ് ഇന്ന് ചാറ്റ് മസാലയില്‍ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും സംസാരിക്കുന്നത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more23minPlay
April 03, 2024നാവില്‍ കൊതിയൂറും റംസാന് രുചി വിശേഷങ്ങള്‍ | Ramadan Tastesവിണ്ടുമൊരു റംസാന് മാസം എത്തിയിരിക്കുന്നു. വിശ്വാസത്തിന്റേയും വ്രതശുദ്ധിയുടേയും നാളുകള്‍. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒപ്പം രുചികളുടെയും ആഘോഷമാണ് ഓരോ വര്‍ഷത്തേയും ചെറിയപെരുന്നാള്‍. റംസാന് രുചി വിശേഷങ്ങളാണ് ഇത്തവണ ചാറ്റ് മസാലയില്‍. മാതൃഭൂമി ഡോട്ട് കോം കണ്ടന്റ് റൈറ്റര്‍മാരായ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദനുമൊപ്പം വിശേഷങ്ങളുമായി അഫീഫ് മുസ്തഫയും ഖദീജ മൈമൂനും.പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി, ജോര്‍ജ്ജ്. സൗണ്ട് മിക്സിങ് : പ്രണവ്....more30minPlay
January 30, 2024കല്യാണവീട്ടിലെ രുചിയോര്‍മ്മകള്‍| Marriage Food Memories|കല്യാണ ചെക്കനും പെണ്ണും കഴിഞ്ഞാല്‍ പിന്നെ കല്യാണ വീട്ടിലെ പ്രധാന ആകര്‍ഷണ ഘടകം അവിടുത്തെ ഫുഡാണ്. കല്യാണത്തലേന്ന് വിളമ്പുന്ന കായത്തോട് ഉപ്പേരിയാണെങ്കില്‍പ്പോലും അതിന് പോലും അസാധ്യ രുചി തീര്‍ക്കുന്ന മാജിക്ക് എന്തായിരിക്കും ? കല്യാണങ്ങള്‍ ന്യൂജനറേഷന് ആയപ്പോള്‍ ആഹാരവും അത് വിളമ്പുന്ന രീതിയും പതിയെ ന്യുജനറേഷനായി. കല്യാണവീട്ടിലെ രുചിയോര്‍മ്മകളെക്കുറിച്ചുള്ള കൊതിയൂറുന്ന ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് അഖില്‍ ശിവാനന്ദും ഷിനോയ് മുകുന്ദനും.പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി, ജോര്‍ജ്ജ്. സൗണ്ട് മിക്സിങ് : എസ്.സുന്ദര്‍...more29minPlay
January 24, 2024ചക്കപ്പുഴുക്കും ചക്കവരട്ടിയതും ചക്കയപ്പവും; രുചിയുടെ മായികലോകം തീര്‍ക്കുന്ന ചക്ക രുചികള്‍|Jack fruit Dishes|മലയാളികളുടെ മനസ്സിലും തീന് മേശയിലും ചക്കയ്ക്കുള്ളത്ര സ്വീകാര്യത മറ്റ് പഴങ്ങള്‍ക്കുണ്ടോ എന്ന് തന്നെ സംശയമാണ്.പുഴുക്കായും കുമ്പിളപ്പമായും,ചിപ്സായും ചക്കവരട്ടിയായുമൊക്കെ രുചിയുടെ പഞ്ചാരിമേളം തീര്‍ക്കുന്ന ചക്കയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ചാറ്റ് മസാലയുടെ പുതിയ എപ്പിസോഡില്‍ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി, ജോര്‍ജ്ജ്. സൗണ്ട് മിക്സിങ് : പ്രണവ്....more24minPlay
January 11, 2024ദോശനുറുക്ക്, വര്‍ക്കി, പഴംപൊരി: കൊതിയൂറും നാലുമണിപ്പലഹാരങ്ങള്‍| Tea Time Snacks|സ്കൂള്‍ വിട്ട് കഴിഞ്ഞാല്‍ പിന്നെ വീട്ടിലെത്താന്‍ ധൃതിയായിരിക്കും. വീട്ടില്‍ നമ്മളെയും കാത്ത് അമ്മയുണ്ടാക്കിയ പലഹാരങ്ങളുണ്ടാകും. പഴംപൊരിയും, ഓട്ടടയും, ഇലയടയും, ലൗലെറ്ററെന്ന വിളിപ്പേരുള്ള ഏലാഞ്ചിയുമൊക്കെ നമ്മളെ കാത്ത് മേശപ്പുറത്തുണ്ടാകും. ചാറ്റ് മസാലയുടെ പുതിയ എപ്പിസോഡില്‍ നാല്മണിപലഹാരങ്ങളുടെ കൊതിപ്പിക്കുന്ന ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും അശ്വതി അനില്‍കുമാറും. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി. ജോര്‍ജ്. സൗണ്ട് മിക്സിങ്: സുന്ദര്‍...more30minPlay
January 03, 2024മുളക് ചമ്മന്തി, മുട്ടവറുത്തത്, അച്ചാര്‍; കൊതിപ്പിക്കും ലഞ്ച് ബോക്സ് രുചികള്‍ | Lunch box tastesലഞ്ച് ബോക്സില്‍ നിറയ്ക്കുന്നത് രുചികള്‍ മാത്രമല്ല ഓര്‍മ്മകള്‍ കൂടിയാണ്. വിശപ്പിന്റെയും പങ്കുവയ്ക്കലിന്റെയും കഥകള്‍ കൂടി ലഞ്ച് ബോക്സുകള്‍ക്ക് പറയാനുണ്ടാകും. ചിലര്‍ക്ക് മുളകും പുളിയും ചേര്‍ത്തരച്ച ചമ്മന്തിയാണ് പ്രിയപ്പെട്ടതെങ്കില്‍ ചിലര്‍ക്ക് കൂട്ടുകാരന് കൊണ്ടുവരുന്ന മീന്‍ വറുത്തത് ആകും പ്രിയപ്പെട്ട വിഭവം. ചാറ്റ് മസാലയുടെ പുതിയ എപ്പിസോഡില്‍ ലഞ്ച് ബോക്സിന്റെ കൊതിപ്പിക്കുന്ന ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ഷിനോയ് മുകുന്ദനും അഖില്‍ ശിവനന്ദും. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Lunch box tastes...more25minPlay
December 14, 2023ഏഷ്യാഡ് കഴിച്ചിട്ടുണ്ടോ നിങ്ങൾ? | Kappa & Tapiocaമലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട കിഴങ്ങുവര്‍ഗമാണ് കപ്പ, കപ്പയും മീന്‍കറിയും കപ്പയും ബീഫും കപ്പബിരിയാണി പോര്‍ക്കും കപ്പയും അങ്ങനെ പല അവതാരങ്ങളെടുത്ത് കപ്പ നമ്മുടെ തീന്മേശകളിലേക്ക് എത്താറുണ്ട്. പല നാടുകളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന കപ്പ ഏഷ്യാഡ് എന്ന പേരിലും ഒരു അവതാരമുണ്ട്. അത് എന്താണെന്ന് അറിയാന്‍ ചാറ്റ് മസാല കേട്ടുനോക്കു. അവതരണം: അഖില്‍ ശിവാനന്ദ്, ഷിനോയ് മുകുന്ദന്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | ഏഷ്യാഡ് കഴിച്ചിട്ടുണ്ടോ നിങ്ങൾ? | Kappa & Tapioca...more22minPlay
December 06, 2023പൊടിച്ചിട്ട ലഡുവോ കുഴച്ചടിക്കാന്‍ പഴമോ? പുട്ടിന് ബെസ്റ്റേത് | Puttu Varities in Keralaപുട്ടും കടലക്കറിയും, പുട്ടും പഴവും പപ്പടവും ഒക്കെ പുട്ടിന്റെ ജനകീയമായ കോമ്പിനേഷനുകളാണ്. എന്നാല്‍ പുട്ടിനൊപ്പം ലഡു കഴിക്കുന്നവരും ഉണ്ട്. പുട്ടിന്റെ ബെസ്റ്റ് കോമ്പിനേഷനുകളും പുട്ട് ഓര്‍മ്മകളും, പുട്ട് വിശേഷങ്ങളുമൊക്കെയാണ് ഇത്തവണ ചാറ്റ് മസാലയില്‍ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും പങ്കുവയ്ക്കുന്നത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Puttu Varities in Kerala...more29minPlay
November 29, 2023എന്താണ് പൊറോട്ടയുടെ ബെസ്റ്റ് കോമ്പോ? | CHAT MASALA | Porottaമലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് പൊറോട്ട. പൊറോട്ടയും ബീഫും, പൊറോട്ടയും മത്തിക്കറിയും അങ്ങനെ പൊറോട്ടയ്ക്ക് ഒപ്പമുള്ള കോമ്പിനേഷനുകള്‍ പലതാണ്. നല്ല ചൂടുള്ള പൊറോട്ടയിലേക്ക് കാച്ചിയ പാലൊഴിച്ച് അതിന് മുകളില്‍ പഞ്ചസാര തൂകി കുഴച്ച് കഴിച്ചിട്ടുണ്ടോ ഇതുപോലെ പൊറോട്ടയ്ക്ക് പല രുചികളുടെയും കഥ പറയാനുണ്ടാകും, പല ഓര്‍മ്മകളും പങ്കുവയ്ക്കാനും ഉണ്ടാകും. പൊറോട്ട വിശേഷങ്ങളാണ് ഭക്ഷണക്കഥകളുമായെത്തിയ ചാറ്റ് മസാലയിലെ ആദ്യത്തെ എപ്പിസോഡില്‍ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും പങ്കുവയ്ക്കുന്നത്. സൗണ്ട് മിക്സിങ് പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more16minPlay
FAQs about Chat- Masala | Mathrubhumi:How many episodes does Chat- Masala | Mathrubhumi have?The podcast currently has 10 episodes available.