ലഞ്ച് ബോക്‌സില്‍ നിറയ്ക്കുന്നത് രുചികള്‍ മാത്രമല്ല ഓര്‍മ്മകള്‍ കൂടിയാണ്. വിശപ്പിന്റെയും പങ്കുവയ്ക്കലിന്റെയും കഥകള്‍ കൂടി ലഞ്ച് ബോക്‌സുകള്‍ക്ക് പറയാനുണ്ടാകും. ചിലര്‍ക്ക് മുളകും പുളിയും ചേര്‍ത്തരച്ച ചമ്മന്തിയാണ് പ്രിയപ്പെട്ടതെങ്കില്‍ ചിലര്‍ക്ക് കൂട്ടുകാരന്‍ കൊണ്ടുവരുന്ന മീന്‍ വറുത്തത് ആകും പ്രിയപ്പെട്ട വിഭവം. ചാറ്റ് മസാലയുടെ പുതിയ എപ്പിസോഡില്‍ ലഞ്ച് ബോക്‌സിന്റെ കൊതിപ്പിക്കുന്ന ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ഷിനോയ് മുകുന്ദനും അഖില്‍ ശിവനന്ദും. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Lunch box tastes