വേനല്‍ ആണ്, നല്ല കത്തുന്ന വേനല്‍, ഒപ്പം കൊടും ചൂടും. എന്തൊക്കെ കുടിച്ചാല്‍ ദാഹം മാറ്റാം എന്ന ഗവേഷണത്തിലാണ് മലയാളികള്‍, മോരുംവെള്ളം മുതല്‍ സര്‍ബത്തും ജ്യൂസും പല വിധം മൊയ്‌റ്റോസും മലയാളികള്‍ മാറി മാറി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മലയാളികള്‍ക്കിടയില്‍ ജനപ്രിയമായ പാനീയമായങ്ങളെക്കുറിച്ചാണ് ഇന്ന് ചാറ്റ് മസാലയില്‍ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും സംസാരിക്കുന്നത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്