2024 ക്രിസ്തുമസ് രാത്രിയിൽ എം ടി കഥാവശേഷനായി.
ചെറിയ ചെറിയ ഭൂകമ്പങ്ങൾ മലയാളത്തിലെ എക്കാലത്തേയും മികച്ച കഥകളിൽ ഒന്നാണ്.
അരുത് ..അയ്യോ, അരുത്. ആകെ പുക. ഒന്നും കാണാനേ ഇല്ല. അല്ലാ, പുകയിൽനിന്ന് ആകെ മൂടിപ്പുതച്ച് പുറത്തുവരുന്നത്....അതെ , എം ടി തന്നെ....അതെ എം ടി മരിക്കില്ല . ഇവിടംവിട്ടു പോവില്ല.
എന്തൊക്കെ ബാക്കി കിടക്ക് ണു, പൊള്ളലിന്, മുറിക്ക് -ഒക്കെ അരച്ചിടാൻ പറ്റിയ ഇലകൾ ഇനിയും നമുക്ക് കാണിച്ചുതരാൻ ...
ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന കഥയുടെ പോഡ്കാസ്റ്റ് രൂപം മഹാനായ എഴുത്തുകാരന്റെ പാദനമസ്കാരമായി ദില്ലി -ദാലി പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നു