മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് പൊറോട്ട. പൊറോട്ടയും ബീഫും, പൊറോട്ടയും മത്തിക്കറിയും അങ്ങനെ പൊറോട്ടയ്ക്ക് ഒപ്പമുള്ള കോമ്പിനേഷനുകള്‍ പലതാണ്. നല്ല ചൂടുള്ള പൊറോട്ടയിലേക്ക് കാച്ചിയ പാലൊഴിച്ച് അതിന് മുകളില്‍ പഞ്ചസാര തൂകി കുഴച്ച് കഴിച്ചിട്ടുണ്ടോ ഇതുപോലെ പൊറോട്ടയ്ക്ക് പല രുചികളുടെയും കഥ പറയാനുണ്ടാകും, പല ഓര്‍മ്മകളും പങ്കുവയ്ക്കാനും ഉണ്ടാകും. പൊറോട്ട വിശേഷങ്ങളാണ് ഭക്ഷണക്കഥകളുമായെത്തിയ ചാറ്റ് മസാലയിലെ ആദ്യത്തെ എപ്പിസോഡില്‍ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും പങ്കുവയ്ക്കുന്നത്. സൗണ്ട് മിക്‌സിങ് പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്