Fnsa Spot

Fnsa Spot

By Fnsa KottayamNewsEntertainment News
Download on the App Store

Fnsa Spot episodes

  • പ്രൊമോഷനില്‍ പുതുമയുമായി 'വാലിബന്‍' ടീം; മെറ്റല്‍ പോസ്റ്ററുകള്‍ ലേലത്തിന്
    ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന ചിത്രമെന്ന നിലയില്‍ മലയാളത്തിലെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ പ്രേക്ഷകശ്രദ്ധയില്‍ മുന്നിലുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. വിഷുദിന തലേന്ന് അണിയറക്കാര്‍ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. ചിത്രത്തിന് ലഭിക്കുന്ന വലിയ പ്രേക്ഷകശ്രദ്ധ പരമാവധി ഗുണപരമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാര്‍. ഇതിന്‍റെ ഭാഗമായി മെറ്റലില്‍ ആലേഖനം ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ലേലത്തിലൂടെ സ്വന്തമാക്കാനുള്ള അവസരം ആരാധകര്‍ക്ക് നല്‍കിയിരിക്കുകയാണ് വാലിബന്‍ ടീം.
    മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ 25 മെറ്റല്‍ പോസ്റ്ററുകളാണ് തയ്യാറാവുന്നത്. പോളിഗോൺ ബ്ലോക്ക് ചെയിൻ വഴി വെരിഫൈ ചെയ്ത 25 മെറ്റൽ പോസ്റ്ററുകളാണ് ലോകവ്യാപകമായി പ്രൊഡക്ഷൻ ഔദ്യോഗികമായി അണിയിച്ചൊരുക്കുന്നത്. മലയാള സിനിമയില്‍ ഇത്തരത്തിലൊരു ശ്രമം ആദ്യമായാണെന്ന് അണിയറക്കാര്‍ പറയുന്നു. rootfor.xyz എന്ന ലിങ്കിൽ നിന്നും പ്രേക്ഷകർക്ക് മലൈക്കോട്ടൈ വാലിബന്റെ ഒഫീഷ്യൽ ബിഡിങ്ങിൽ പങ്കാളികളാകാം.
    ജോണ്‍ മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിർവഹിക്കുന്നത്. രാജസ്ഥാനിലെ ഷൂട്ടിംഗ് ഷെഡ്യൂൾ കഴിഞ്ഞു ചെന്നൈയിലെ അവസാന ഷൂട്ടിംഗ് ഷെഡ്യൂളിലേക്കുള്ള ഒരുക്കത്തിലാണ് മലൈക്കോട്ടൈ വലിബന്റെ അണിയറപ്രവർത്തകർ. ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി പി എസ് റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ ആണ്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ഒരു ലിജോ ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കുകയാണ്. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. 
    ---
    Support this podcast: https://podcasters.spotify.com/pod/show/fablropodcast/support
    2 min
  • ബീസ്റ്റിന്റെ പുതിയ ടീസര്‍, സോഷ്യല്‍മീഡിയയില്‍ തരംഗം - 12 April
    Sounds from the world of #Beast 🔥#BeastFromTomorrow 😎@actorvijay @Nelsondilpkumar @anirudhofficial @hegdepooja @selvaraghavan @manojdft @KiranDrk @anbariv #BeastModeON #BeastMovie #TwitterExclusive #OnlyOnTwitter #OOT pic.twitter.com/aNrYuPHdm6
    — Sun Pictures (@sunpictures) April 12, 2022
    ---
    Support this podcast: https://anchor.fm/fablropodcast/support
    3 min
  • Pushpa | 'പുഷ്പ'; ആദ്യ ദിനം - All India കളക്ഷൻ റെക്കോർഡുകൾ അറിയാം..
    അല്ലു അർജുൻ (Allu Arjun) -സുകുമാർ (Sukumar) കൂട്ടുകെട്ടിന്റെ ചിത്രമായ ‘പുഷ്പ’ (Pushpa) ലോകമെമ്പാടു നിന്നും ആദ്യ ദിനം 71 കോടി രൂപയുടെ മികച്ച കളക്ഷൻ നേടിയതായി റിപ്പോർട്ട്. മൊഴിമാറ്റം ചെയ്ത ഒരു ചിത്രത്തിന് ഇത് നല്ല സംഖ്യയാണെന്ന് പറയപ്പെടുന്നു. സിംഗിൾ സ്‌ക്രീനിൽ മികച്ച മുന്നേറ്റം നടത്തിയ ചിത്രം, ആദ്യ ദിനം അവസാനിച്ചപ്പോൾ മൾട്ടിപ്ലക്‌സുകളിൽ കൂടുതൽ ആളുകളെ സ്വാധീനിച്ച സിനിമയായി മാറി. - host ~ Fnsa Kottayam.
    ~~||||~~~~|||~~~|||~~~~. Allu Arjun movie Pushpa has set the first day collection record in box office to new heights. The film has grossed Rs 71 crores on day one across the world, according to official stats. Pushpa, which has dubbed version in several languages, is a massive hit
    8 min
  • Ep 01 | 2021 December 18
    തിക്കോടി (കോഴിക്കോട്): വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പഞ്ചായത്ത് ഓഫീസിന് മുന്നിൽക്കണ്ട ദൃശ്യങ്ങൾ തിക്കോടി പ്രദേശത്തുകാർക്ക് ആർക്കും അത്രപെട്ടെന്ന് മറക്കാനാവില്ല. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്.
    10 min
  • Kallan D'Souza Movie ‌| സൗബിന്‍ ഷാഹിറിന്‍റെ 'കള്ളന്‍ ഡിസൂസ'; റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത
    സൗബിന്‍ ഷാഹിര്‍ (Soubin Shahir)  കേന്ദ്ര കഥാപാത്രമായി എത്തുന്ന
    'കള്ളന്‍ ഡിസൂസ' (Kallan D'Souza) എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
    അടുത്ത വർഷം ജനുവരി 27നാണ് ചിത്രം തിയറ്ററുകളില്‍  എത്തും.
    'ചാര്‍ലി'യില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു കള്ളന്‍ ഡിസൂസ.
    -
    Fnsa Kottayam
    2 min

About Fnsa Spot

From the publisher's feed

Welcome guys,